യുവജന കമ്മിഷന്‍ അധ്യക്ഷയുടെ ശമ്പളം ഒരു ലക്ഷമാക്കി; ചുമതലയേറ്റതു മുതലുള്ള കുടിശികയും നല്‍കും

യുവജന കമ്മിഷന്‍ അധ്യക്ഷയുടെ ശമ്പളം ഒരു ലക്ഷമാക്കി; ചുമതലയേറ്റതു മുതലുള്ള കുടിശികയും നല്‍കും

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷന്‍ ചിന്താ ജെറോമിന്റെ ശമ്പളം ഇരട്ടിയാക്കി സർക്കാർ. 50,000 രൂപയില്‍ നിന്ന് ഒരുലക്ഷമാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഉയര്‍ത്തിയ ശമ്പളനിരക്ക് കണക്കാക്കിയുള്ള കുടിശികയും നൽകും. 

ഉയര്‍ത്തിയ ശമ്പളനിരക്ക് കണക്കാക്കിയുള്ള കുടിശിക നല്‍കണമെന്ന ചിന്തയുടെ ആവശ്യം ആദ്യം ധനവകുപ്പ് അംഗീകരിച്ചില്ലെങ്കിലും പിന്നീട് വഴങ്ങുകയായിരുന്നു. ഇതോടെ മുന്‍ അധ്യക്ഷനായ കോണ്‍ഗ്രസ് നേതാവ് ആര്‍.വി. രാജേഷും സമാന ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുണ്ട്.

യുഡിഎഫിന്റെ കാലത്താണ് യുവജന കമ്മിഷന്‍ രൂപവത്കരിച്ചിത്. ആര്‍.വി. രാജേഷായിരുന്നു ആദ്യ ചെയര്‍മാന്‍. ഈ ഘട്ടത്തില്‍ ചെയര്‍മാന് ശമ്പളം നിശ്ചയിച്ചിരുന്നില്ല. 50,000 രൂപ താത്കാലിക വേതനമായി നല്‍കുമെന്നാണ് ഉത്തരവിലുണ്ടായിരുന്നു.

യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് ശമ്പളം നിശ്ചയിക്കാനുള്ള തീരുമാനം മന്ത്രിസഭയ്ക്ക് വിട്ടെങ്കിലും നടപടികള്‍ പൂര്‍ത്തിയാക്കാനായില്ല. ഇടതുസര്‍ക്കാര്‍ വന്നതിനുശേഷം, 2016-ലാണ് ചിന്താ ജെറോം അധ്യക്ഷയാകുന്നത്.

ഇതോടെ, ശമ്പളഘടനയുണ്ടാക്കിയപ്പോള്‍ നിലവിലെ ചെയര്‍മാന് ബാധകമാകുന്നവിധത്തിലാണ് തീരുമാനമുണ്ടായത്. ഇതിനെതിരെ രാജേഷ് കോടതിയെ സമീപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.