തമിഴ്നാട്, പുതുച്ചേരി: നിവാർ ചുഴലിക്കാറ്റിന്റെ ആദ്യഭാഗം കരയ്ക്കടുത്തു. പുതുച്ചേരിയുടെ വടക്ക് ഭാഗത്തായി 40 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റ് എത്തിയിരിക്കുന്നത്. മണിക്കൂറിൽ 145 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും ആറു മണിക്കൂറിനുള്ളിൽ സാധാരണ നിലയിലേക്കെത്തുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒരു ലക്ഷത്തിലധികം ജനങ്ങളെയാണ് തമിഴ്‍നാട്ടില്‍ നിന്നും മാത്രമായി മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്. ആയിരത്തിലധികം പേരെ പുതുച്ചേരിയില്‍ നിന്നും ഒഴിപ്പിച്ചു.
77 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. ചെന്നൈയിലെ പ്രധാന റോഡുകളെല്ലാം അടച്ചു. ജനങ്ങളോട് പുറത്തിറങ്ങരുതെന്നും സുരക്ഷിത സ്ഥലത്തേക്ക് മാറണമെന്നും പുതുച്ചേരി ലഫ്‌റ്റെനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി അഭ്യര്‍ത്ഥിച്ചു. ചെമ്പരമ്പാക്കം തടാകത്തില്‍ നിന്ന് 5000 ഘനയടി വെള്ളം തുറന്നുവിട്ടു. തമിഴ്‌നാട്ടില്‍ കനത്ത മഴയാണ്. തെലങ്കാനയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മടിപ്പാക്കം, ആടംബാക്കം, വേളാഞ്ചേരി, നംഗല്ലൂര്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി. ചെന്നൈയില്‍ നിന്ന് രാത്രി ഏഴ് മുതല്‍ നാളെ രാവിലെ ഏഴ് മണി വരെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കും. മെട്രോ സര്‍വീസുകളും ഏഴ് മണി മുതല്‍ നിര്‍ത്തിവെയ്ക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.