ഒമാനില്‍ ജനുവരി 12ന് പൊതു അവധി

ഒമാനില്‍ ജനുവരി 12ന് പൊതു അവധി

മസ്കറ്റ്: ഒമാനില്‍ ജനുവരി 12 ന് പൊതു അവധി പ്രഖ്യാപിച്ചു. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ബിന്‍ തൈമൂര്‍ അല്‍ സൈദ് ഒമാന്‍റെ ഭരണം ഏറ്റെടുത്തതിന്‍റെ മൂന്നാം വാര്‍ഷികദിനമാണ് ജനുവരി 12.സ്വകാര്യ, പൊതു മേഖലകളില്‍ അവധി ബാധകമാകുമെന്ന് ഒമാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദിന്‍റെ പിന്‍ഗാമിയായി 2020 ലാണ് സുല്‍ത്താന്‍ ഹൈതം അധികാരമേറ്റത്.  കോവിഡ് പ്രതിസന്ധികാലത്ത് ആത്മവിശ്വാസത്തോടെ രാജ്യത്തെ നയിച്ച ഭരണാധികാരിയാണ് സുല്‍ത്താന്‍ ഹൈതം. യുവ നിക്ഷേപകർ കൂടുതലായി രാജ്യത്തേക്ക് ഇക്കാലയളവില്‍ എത്തിയെന്ന് അദ്ദേഹം വിശദീകരിച്ചു. 

സാമൂഹ്യ സുരക്ഷ ബജറ്റ് തുക വർദ്ധിപ്പിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത് ഈ വാരമാദ്യമാണ്. ആറ് വർഷത്തിനിടെയുളള ഏറ്റവും വലിയ സാമൂഹ്യ സുരക്ഷാ ബജറ്റ് വർദ്ധനവാണ് സുല്‍ത്താന്‍ പ്രഖ്യാപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.