'ഹൃദയം കാറ്റൊഴിഞ്ഞ പന്ത് പോലെ ശൂന്യമാകുന്നു'; ഡീഗോ മറഡോണയുടെ വേര്‍പാടില്‍ ദുഃഖം രേഖപ്പെടുത്തി ചലച്ചിത്രതാരങ്ങളും

'ഹൃദയം കാറ്റൊഴിഞ്ഞ പന്ത് പോലെ ശൂന്യമാകുന്നു'; ഡീഗോ മറഡോണയുടെ വേര്‍പാടില്‍ ദുഃഖം രേഖപ്പെടുത്തി ചലച്ചിത്രതാരങ്ങളും

 കാല്‍പന്തുകളിയിലെ എക്കാലത്തേയും വിസ്മയം ഡീഗോ മറഡോണയുടെ വേര്‍പാടിന്റെ വേദനയിലാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍. ഫുട്‌ബോളിന്‍രെ ദൈവം എന്നു പോലും അറിയപ്പെടുന്ന മറഡോണ തന്റെ അറുപതാം വയസ്സിലാണ് മരണത്തിന് കീഴടങ്ങിയത്. അതും അറുപതാം പിറന്നാള്‍ ആഘോഷിച്ച് മാസങ്ങള്‍ പിന്നിടും മുമ്പേ. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ഈയിടെയാണ് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. എന്നാല്‍ വിഡ്രോവല്‍ സിംറ്റമ്പ്‌സ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.

നിരവധിപ്പോരാണ് മറഡോണയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നത്. 'ഹൃദയം കാറ്റൊഴിഞ്ഞ പന്തുപോലെ ശൂന്യമാകുന്നു, പ്രിയ ഡീഗോ വിട' എന്നാണ് മഞ്ജു വാര്യര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. മറഡോണയ്ക്ക് ആദരം അര്‍പ്പിച്ചുകൊണ്ട് 'റെസ്റ്റ് ഇന്‍ പീസ് ലെജന്‍ഡ്' എന്ന് മോഹന്‍ലാലും കുറിച്ചു.

'ഡീഗോ മറഡോണ, ഒരു യഥാര്‍ത്ഥ ഐക്കണ്‍, കളിയിലെ ഇതിഹാസം, ആര്‍ഐപി' എന്നാണ് മമ്മൂട്ടി കുറിച്ചത്. 'ഇതിഹാസങ്ങള്‍ നിര്‍മ്മിച്ചവന്, കാല്‍പ്പന്തു കൊണ്ട് കാവ്യങ്ങള്‍ രചിച്ചവന്, തലമുറകളെ കോള്‍മയിര്‍ കൊള്ളിച്ചവന്, പുല്‌മൈതാങ്ങളെ ഐന്ദ്രജാലിക വേദികള്‍ ആക്കിയവന്, ആകാശ നീലിമയെ ഹൃദയങ്ങളില്‍ പതിപ്പിച്ചവന് - വിട' എന്നായിരുന്നു സംവിധായകന്‍ മിഥുന്‍ മാനുവല്‍ കുറിച്ച വാക്കുകള്‍.

പൃഥ്വിരാജ് സുകുമാരന്‍, ഉണ്ണി മുകുന്ദന്‍, ആസിഫ് അലി, നസ്രിയ, ടൊവിനോ തോമസ്, ലാല്‍ ജോസ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങി സിനിമാ മേഖലയിലെ നിരവധിപ്പേരാണ് ഹൃദയഭേദകമായ വാക്കുകള്‍ കൊണ്ട് ഫുട്‌ബോള്‍ ഇതിഹാസം മറഡോണയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.