കോട്ടയം: കേരളം മുസ്ലീം തീവ്രവാദികളുടെ കയ്യില്‍ അകപ്പെട്ടെന്ന് ജനപക്ഷം നേതാവ് പി.സി ജോര്‍ജ്. ഭക്ഷണത്തെ ചൊല്ലിയുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ സ്‌കൂള്‍ കലോത്സവത്തില്‍ നിന്നും പഴയിടം മോഹന്‍ നമ്പൂതിരി പടിയിറങ്ങിയതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വസ്തുതതാ പരമായി പ്രശ്‌നത്തെ വിശകലനം ചെയ്യേണ്ടതുണ്ട്. 17 വര്‍ഷത്തില്‍ ഒരിക്കല്‍ പോലും ഭക്ഷണത്തെ സംബന്ധിച്ചൊരു വിവാദത്തില്‍ പഴയിടം അകപ്പെട്ടിട്ടില്ല. പരിശുദ്ധമായി ജീവിതം നയിക്കുന്ന ഒരു വ്യക്തിയാണ് പഴയിടം മോഹനന്‍ നമ്പൂതിരി. ദൈവത്തില്‍ വിശ്വസിച്ചാണ് ആ മനുഷ്യന്‍ ഭക്ഷണമുണ്ടാക്കുന്നതെന്നും പി.സി ജോര്‍ജ് പറഞ്ഞു.
കേരളം മുസ്ലീം തീവ്രവാദികളുടെ കയ്യില്‍ അകപ്പെട്ടിരിക്കുകയാണ്. മുസ്ലീം സമൂഹത്തോട് ഏറ്റവും മാന്യമായി പെരുമാറുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഒരു വിഭാഗം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. അതിന്റെ ഭാഗം തന്നെയാണ് ഈ വിവാദങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കലോത്സവം കോഴിക്കോട് വെയ്ക്കാന്‍ കാരണം മുഹമ്മദ് റിയാസാണ്. ഈ റിയാസിന് ആരുമായാണ് ബന്ധമെന്നും അദ്ദേഹം ചോദിച്ചു. ഫാരിസ് അബൂബക്കറിന്റെ ഒരു സംഘമാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. അയാളെ മുന്നില്‍ കാണാന്‍ കഴിയില്ലെങ്കിലും ഫാരിസാണ് കേരളത്തിന്റെ ഭരണം നടത്തുന്നതെന്ന് പി.സി പറഞ്ഞു.
ഫാരിസ് അബൂബക്കറിന്റെ പെങ്ങളുടെ മകനാണ് മുഹമ്മദ് റിയാസ്. വിദ്യാഭ്യാസ മേഖലയില്‍ എന്തു വേണമെന്ന് തീരുമാനിക്കുന്നത് റിയാസ് ആണ്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെയും വിദ്യാര്‍ത്ഥികളുടെയും കാര്യം കഷ്ടമാണെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.