നഴ്‌സിങ് ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ; 60 ഓളം കുട്ടികള്‍ ചികിത്സ തേടി

നഴ്‌സിങ് ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ; 60 ഓളം കുട്ടികള്‍ ചികിത്സ തേടി

കോട്ടയം: നഴ്‌സിങ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടര്‍ന്ന് 60 ഓളം വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാങ്ങാനം മന്ദിരം ആശുപത്രിയിലെ നഴ്സിങ് ഹോസ്റ്റലിലാണ് വിദ്യാര്‍ഥിനികള്‍ക്ക് അസ്വസ്ഥതയുണ്ടായത്.

ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന നടത്തിയശേഷം ക്യാന്റീന്‍ അടപ്പിച്ചു. ബിഎസ്‌സി, ജനറല്‍ നഴ്സിങ്ങ് പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. മന്ദിരം ആശുപത്രിയില്‍ രണ്ടു ക്യാന്റീനുകളുണ്ട്.

ഇതില്‍ ഒന്നില്‍ നിന്നാണ് ഹോസ്റ്റലിലേക്ക് ഭക്ഷണം നല്‍കുന്നത്. ഇതിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് സംശയിക്കപ്പെടുന്നത്.

ശാരീരിക അസ്വസ്ഥത ഉണ്ടായ ഉടന്‍ തന്നെ വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടികളെ പ്രാഥമിക ചികിത്സയ്ക്കു ശേഷം രക്ഷിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് പറഞ്ഞു വിട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.