അദ്ദേഹം മനോഹരമായി പിയാനോ വായിച്ചു; ആ കുരങ്ങന്‍മാര്‍ക്കായി: വീഡിയോ

അദ്ദേഹം മനോഹരമായി പിയാനോ വായിച്ചു; ആ കുരങ്ങന്‍മാര്‍ക്കായി: വീഡിയോ

വിരലുകളില്‍ വിസ്മയം വിരിയിച്ച് അയാള്‍ പിയാനോ വായിക്കുകയാണ്. അതിമനോഹരമായി. അയാളുടെ ചുറ്റിലുമിരുന്ന് കൊണ്ട് പിയാനോ സംഗീതം ആസ്വദിക്കുന്നതാകട്ടെ കുറേയേറെ കുരങ്ങന്മാരും. പറഞ്ഞു വരുന്നത് ഒരു കഥയോ നോവലോ സിനിമാ ഭാഗമോ ഒന്നമല്ല. യഥാര്‍ത്ഥത്തില്‍ നടന്ന ഒരു സുന്ദര സംഭവമാണ്.

ബ്രിട്ടീഷ് സംഗീതജ്ഞനായ പോള്‍ ബര്‍ട്ടനാണ് അതിമോനഹരമായി പിയാനോ വായിച്ചത്. അതും കുരങ്ങന്മാര്‍ക്ക് വേണ്ടി. ഈ പിയാനോ വായനയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. നിരവധിപ്പേരാണ് തങ്ങളുടെ പ്രൊഫൈലുകളില്‍ പങ്കുവയ്ക്കുന്നത്.

കുരങ്ങന്‍മാര്‍ പോള്‍ ബര്‍ട്ടന്റെ തോളിലും ദേഹത്തുമെല്ലാം കയറിയിരുന്നാണ് സംഗീതം ആസ്വദിക്കുന്നത്. ചിലരാകട്ടെ പിയാനോയുടെ മുകളില്‍ വരെ വലിഞ്ഞു കേറുന്നു. മറ്റു ചിലരാണെങ്കിലോ അദ്ദേഹത്തിന്റെ തലമുടിയിലൊക്കെ പിടിച്ചുകൊണ്ട് ചില വികൃതികളും കാട്ടുന്നു. കാഴ്ചക്കാരില്‍ ചിരിയും കൗതുകവും അതിശയവും നിറയ്ക്കുന്നതാണ് ഈ വീഡിയോ.

ലോകം കൊവിഡ് 19 എന്ന മഹാമാരിക്ക് എതിരായ പോരാട്ടത്തിലാണ്. കനത്ത പ്രതിസന്ധിയാണ് പല രാജ്യങ്ങളിലും. പ്രതിസന്ധിയുടെ ഇക്കാലത്ത് ഇത്തരത്തിലുള്ള സംഗീത വിരുന്നുകള്‍ മൃഗങ്ങള്‍ക്ക് ശാന്തത കൈവരാന്‍ സഹായിക്കും എന്നാണ് സംഗീതജ്ഞനായ പോള്‍ ബാര്‍ട്ടന്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.