കണ്ണൂര്‍: റെയില്‍വെ സ്റ്റേഷനില്‍ ബോംബ് ഭീഷണിയെന്ന് വ്യാജ സന്ദേശം അയച്ചയാള്‍ അറസ്റ്റില്‍. നാലുവയല്‍ സ്വദേശി റിയാസാണ് അറസ്റ്റിലായത്. മദ്യലഹരിയിലാണ് പ്രതി വ്യാജ സന്ദേശമയച്ചത്.
ഇന്നലെ വൈകുന്നേരും രാത്രി ഒന്‍പതിനാണ് കണ്ണൂര്‍ റെയില്‍വേ പൊലീസിന്റെ ജില്ലാ കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശം വന്നത്. റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു അജ്ഞാത ഫോണ്‍ കോള്‍ സന്ദേശം. പിന്നാലെ വലിയ ആശങ്ക പരന്നു.
കണ്ണൂര്‍ ടൗണ്‍ പൊലീസും ബോംബ് സ്‌ക്വാഡും സംയുക്തമായി പരിശോധന നടത്തുകയുമൊക്കെ ചെയ്തു. പക്ഷേ സംശയകരമായതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പത്തോടെ പരിശോധന അവസാനിപ്പിക്കുകയും ചെയ്തു.
റെയില്‍വേ സ്റ്റേഷനില്‍ പെട്ടെന്നുണ്ടായ പരിശോധന യാത്രക്കാരെ ആകെ ഭീതിയിലാക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. പിന്നാലെയാണ് ആരാണ് ഈ സന്ദേശം അയച്ചത് എന്ന പരിശോധന കണ്ണൂര്‍ ടൗണ്‍ പൊലീസ് നടത്തിയത്. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കണ്ണൂര്‍ സിറ്റി നാലുവയല്‍ സ്വദേശി റിയാസ് പിടിയിലാവുകയായിരുന്നു.
പിന്നാലെ ഇയാളെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മദ്യലഹരിയിലാണ് ഇയാള്‍ ഇത്തരത്തില്‍ സന്ദേശം അയച്ചത് എന്നതാണ് പൊലീസിന്റെ കണ്ടെത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.