മാഡം, സര്‍ വിളികള്‍ വേണ്ട; അധ്യാപകരെ ടീച്ചര്‍ എന്ന് വിളിച്ചാല്‍ മതിയെന്ന് ബാലാവകാശ കമ്മിഷന്‍

 മാഡം, സര്‍ വിളികള്‍ വേണ്ട; അധ്യാപകരെ ടീച്ചര്‍ എന്ന് വിളിച്ചാല്‍ മതിയെന്ന് ബാലാവകാശ കമ്മിഷന്‍

തിരുവനന്തപുരം: ലിംഗ വ്യത്യാസമില്ലാതെ അധ്യാപകരെ ടീച്ചര്‍ എന്ന് വിളിക്കണമെന്ന് ബാലാവകാശ കമ്മിഷന്‍ ഉത്തരവ്. മാഡം, സര്‍ തുടങ്ങിയ വിളികള്‍ ഒഴിവാക്കുന്നതാണ് ഉചിതമെന്നും ബാലാവകാശ കമ്മിഷന്‍ അഭിപ്രായപ്പെട്ടു. സര്‍, മാഡം തുടങ്ങിയ ഒരു പദവും ടീച്ചര്‍ എന്ന പദത്തിനോ സങ്കല്‍പ്പത്തിനോ തുല്യമാകില്ലെന്നാണ് കമ്മിഷന്റെ വിലയിരുത്തല്‍.

സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും ഇതു സംബന്ധിച്ച് നടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് ബാലവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കി. വിദ്യാഭ്യാസ വകുപ്പിനും ഇതില്‍ അനുകൂല നിലപാടാണെന്നും ബാലാവകാശ കമ്മിഷന്‍ അറിയിച്ചു.

ടീച്ചര്‍ വിളിയിലൂടെ തുല്യത നിലനിര്‍ത്താനും കുട്ടികളോടുളള അടുപ്പം കൂട്ടാനും സ്‌നേഹാര്‍ദ്രമായ സുരക്ഷിതത്വം കുട്ടികള്‍ക്ക് അനുഭവിക്കാനും കഴിയുമെന്നാണ് ബാലാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ കെ.വി മനോജ് കുമാര്‍, അംഗം സി. വിജയ കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവിലുള്ളത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.