കുട്ടികളില്‍ അണുബാധ കൂടുന്നു, ശ്രദ്ധവേണമെന്ന് ഡോക്ടർമാർ

കുട്ടികളില്‍ അണുബാധ കൂടുന്നു, ശ്രദ്ധവേണമെന്ന് ഡോക്ടർമാർ

ദുബായ്: അസ്ഥിര കാലാവസ്ഥ തുടരുന്നതിനാല്‍ കുട്ടികളില്‍ പനിയും ചുമയുമടക്കമുളള അസുഖങ്ങളും കൂടുന്നു. മഴയും അതോടൊപ്പം അനുഭവപ്പെട്ട കടുത്ത തണുപ്പുമാണ് കുട്ടികളില്‍ അസുഖങ്ങള്‍ കൂടാന്‍ കാരണമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നത്.

ഇന്‍ഫ്ലൂവന്‍സ എ പടരുന്നുണ്ട്, തൊണ്ടയേയും ശ്വാസകോശത്തേയുമാണ് ഇത് ബാധിക്കുകയെന്നും ഡോക്ടർമാർ പറയുന്നു.അലർജിയുളള കുട്ടികളില്‍ അസുഖങ്ങള്‍ കൂടുതലായി കാണപ്പെടുന്നുവെന്നും ഡോക്ടർമാർ വിലയിരുത്തുന്നു.

നിരവധി കാരണങ്ങള്‍ കൊണ്ട് കുട്ടികളില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വരാം. മഴ നനയുക, വീടുകളിലേയോ, കളിസ്ഥലങ്ങളിലേയോ മോശം വായുസഞ്ചാരം, ശുചിത്വ രീതികള്‍, പോഷകാഹാരകുറവ് ഇതെല്ലാം അസുഖങ്ങള്‍ വരാന്‍ ഇടയാക്കാം.രോഗം ബാധിച്ച മുതിർന്നവരുമായോ മറ്റ് കുട്ടികളുമായോ സമ്പർക്കം പുലർത്തുമ്പോഴും അസുഖങ്ങള്‍ പകരാം. ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്ന് സംശയം തോന്നിയാല്‍ ഉടനടി ചികിത്സ തേടണമെന്നും ഡോക്ടർമാർ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.