ഭാര്യയെ കൊന്നു കുഴിച്ചിട്ടെന്ന് കുറ്റ സമ്മതം; ഒന്നര വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യയെ കൊന്നു കുഴിച്ചിട്ടെന്ന് കുറ്റ സമ്മതം; ഒന്നര വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍

കൊച്ചി: എറണാകുളത്ത് എടവനക്കാട് ഭാര്യയെ കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചിട്ട ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നായരമ്പലം സ്വദേശി രമ്യ(32)യെയാണ് ഭര്‍ത്താവ് കൊന്ന് കുഴിച്ചുമൂടിയത്. ഒന്നര വര്‍ഷം മുന്‍പു കാണാനില്ലെന്നു പരാതി നല്‍കിയ ഭര്‍ത്താവ് വാചാക്കല്‍ സജീവന്‍ തന്നെയാണ് ഭാര്യയെ താന്‍ കൊന്നു കുഴിച്ചു മൂടിയ വിവരം പൊലീസിനോട് പറഞ്ഞത്. ഒന്നര വര്‍ഷം നീണ്ട നിരന്തര ചോദ്യം ചെയ്യലിനൊടിവില്‍ പിടിച്ചുനില്‍ക്കാനാകാതെ വ്യാഴാഴ്ച്ചയായിരുന്നു രാജീവിന്റെ കുറ്റസമ്മതം.

2021 ആഗസ്റ്റ് 17 മുതല്‍ രമ്യയെ കാണാനില്ലെന്ന് വ്യക്തമാക്കി രമ്യയുടെ കുടുംബം പോലീസില്‍ പരാതിപ്പെട്ടിരുന്നു. രമ്യയെ കാണാനില്ലെന്ന് കാട്ടി പത്രപ്പരസ്യവും നല്‍കിയിരുന്നു. ഭാര്യ വിദേശത്തേയ്ക്കു പോയെന്നും പിന്നീട് വിവരമൊന്നുമില്ലെന്നുമാണ് സജീവന്‍ നല്‍കിയ പരാതി. എന്നാല്‍ സജീവന്റെ മൊഴികളിലെ വൈരുധ്യം പൊലീസിന് സംശയം ജനിപ്പിച്ചു. കേസന്വേഷണത്തില്‍ കാര്യമായ താല്‍പര്യം കാണിക്കാതിരുന്നതും പൊലീസ് ശ്രദ്ധിച്ചു. തുടര്‍ന്നു കസ്റ്റഡിയിലെടുത്തു നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

രമ്യയും ഭര്‍ത്താവ് സജീവനും എടവനക്കാട് വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നു. ഇതിനിടെയാണ് ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടായത്. നാട്ടുകാരും അയല്‍ക്കാരുമെല്ലാം രമ്യയെപ്പറ്റി അന്വേഷിക്കുമ്പോള്‍ ജോലിയിലാണെന്നും പുറത്താണെന്നുമൊക്കെയാണ് സജീവന്‍ നാട്ടുകാരോട് പറഞ്ഞിരുന്നത്. ഭാര്യയെ കാണാനില്ലാത്തതു പോലെ തന്നെയായിരുന്നു ഇയാളുടെ പെരുമാറ്റമെന്ന് നാട്ടുകാരും പറഞ്ഞു.

ഇയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഞാറയ്ക്കല്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീടിന്റെ കാര്‍പോര്‍ച്ചിനോടു ചേര്‍ന്നുള്ള സ്ഥലത്തു മണ്ണു കുഴിച്ചു നടത്തിയ പരിശോധനയില്‍ അസ്ഥിക്കഷണങ്ങള്‍ കണ്ടെത്തി. കൊലപാതകം എന്നു നടന്നു എന്നതു സംബന്ധിച്ചു പൊലീസിനു വ്യക്തത ലഭിച്ചിട്ടില്ല. ഇതു സംബന്ധിച്ച് കൂടുന്നല്‍ അന്വേഷണങ്ങള്‍ നടന്നുവരികെയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.