ദില്ലി: കോവിഡ് വാക്‌സിന്‍ ലഭിക്കുന്നതു വരെ ഡല്‍ഹിയിലെ സ്‌കൂളുകള്‍ തുറക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോഡിയ."സ്‌കൂളുകള്‍ തുറക്കാന്‍ നിലവില്‍ ആലോചനകളൊന്നുമില്ല. വാക്‌സിന്‍ താമസിയാതെ എല്ലാവര്‍ക്കും ലഭ്യമാകും. കാര്യങ്ങള്‍ എത്രത്തോളം നിയന്ത്രണത്തിലാവുമെന്ന് ഉറപ്പില്ലാത്തിനാല്‍ ഡല്‍ഹിയിലെ സ്‌കൂളുകള്‍ തത്ക്കാലം തുറക്കില്ല", വിദ്യാഭ്യാസ മന്ത്രി നീഷ് സിസോഡിയ പറഞ്ഞു. 61,000 ടെസ്റ്റുകളാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടത്തിയത്. ഇതില്‍ 5000 ത്തിലധികം കേസുകള്‍ പോസിറ്റീവായിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.49%ആണ് നിലവില്‍ ഡല്‍ഹിയില്‍. ബുധനാഴ്ച ഇത് 8.5% ആയിരുന്നു. നവംബര്‍ ഏഴിന് 15.2% ആയിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നവംബര്‍ 15ന് അത് 15.3%വരെയെത്തി. രണ്ടാഴ്ചക്കാലം അഞ്ച് ശതമാനമോ അതില്‍ കുറവോ കോവിഡ് സ്ഥിരീകരണ നിരക്ക് റേറ്റ് നിലനിര്‍ത്താനായാല്‍ കോവിഡിനെ നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് നിഗമനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.