ഭീതി ഒഴിയുന്നില്ല; പാലക്കാട് ജനവാസ മേഖലയില്‍ പുലിക്കുഞ്ഞുങ്ങളെ കണ്ടതായി നാട്ടുകാര്‍

ഭീതി ഒഴിയുന്നില്ല; പാലക്കാട് ജനവാസ മേഖലയില്‍ പുലിക്കുഞ്ഞുങ്ങളെ കണ്ടതായി നാട്ടുകാര്‍

പാലക്കാട്: വയനാട്ടില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ കര്‍ഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ ഭീതി മായും മുന്‍പേ പാലക്കാടും പുലിക്കുഞ്ഞുങ്ങളെ കണ്ടതായി നാട്ടുകാരുടെ പരാതി. മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് ജനവാസമേഖലയിലാണ് രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടതായി നാട്ടുകാര്‍ വനം വകുപ്പിനെ അറിയിച്ചിരിക്കുന്നത്. വഴിയാത്രക്കാരാണ് പുലി കുഞ്ഞുങ്ങളെ കണ്ടത്. വനം വകുപ്പ് തിരച്ചില്‍ തുടങ്ങി. 

അതേസമയം പുതുശേരിയില്‍ കര്‍ഷകന്റെ ജീവനെടുത്തത് കണ്ണൂര്‍ ഇരിട്ടിയിലെ കടുവയാണെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. ദിവസങ്ങളോളം ഇരിട്ടിയിലെ ജനവാസ മേഖലകളെ ഭീതിയിലാഴ്ത്തിയ കടുവയാണ് വയനാട്ടിലെത്തിയതെന്നാണ് വിലയിരുത്തല്‍. കടുവയുടെ കാല്‍പ്പാട് പരിശോധനയില്‍ വനം വകുപ്പിന് ഇതിന്റെ സൂചനകള്‍ ലഭിച്ചു. 

ആറളം ഫാമിലും പരിസരങ്ങളിലും ഈ കടുവയുടെ സാധിധ്യമുണ്ടായിരുന്നതായാണ് നിഗമനം. കണ്ണൂര്‍ ജില്ലയോട് ചേര്‍ന്നുള്ള വയനാട്ടിലെ തവിഞ്ഞാല്‍ പഞ്ചായത്തിലെ വെണ്‍മണി മുതല്‍ പടിഞ്ഞാറത്തറയിലെ കുപ്പാടിത്തറവരെയും ഈ കടുവയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞിരുന്നു. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുകയുള്ളൂവെന്ന് വനം വകുപ്പ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.