തര്‍ക്കത്തിന് പരിഹാരമായില്ല; പാലാ നഗരസഭ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ഇന്ന്

തര്‍ക്കത്തിന് പരിഹാരമായില്ല; പാലാ നഗരസഭ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ഇന്ന്

പാലാ: പാലാ നഗരസഭാ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. എല്‍ഡിഎഫിലെ തര്‍ക്കം നിലനില്‍ക്കെയാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ധാരണ പ്രകാരം ഇനിയുള്ള രണ്ട് വര്‍ഷം സിപിഎമ്മിനാണ് ചെയര്‍മാന്‍ സ്ഥാനം. എന്നാല്‍ സിപിഎമ്മിന്റെ ഏക കൗണ്‍സിലറായ ബിനു പുളിക്കകണ്ടത്തെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയാക്കാന്‍ അനുവദിക്കില്ലെന്ന് കേരള കോണ്‍ഗ്രസ് നിലപാട് എടുത്തതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.

മൂന്ന് തവണ മാറ്റിവെച്ച പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് രാവിലെ സ്ഥാനാര്‍ഥിയെ നിശ്ചയിക്കും. തുടര്‍ന്ന് 11 ന് തിരഞ്ഞെടുപ്പ് നടക്കും. ബിനു പുളിക്കകണ്ടത്തെ സ്ഥാനാര്‍ഥി ആക്കിയാലും ഇല്ലെങ്കിലും എല്‍ഡിഎഫില്‍ പൊട്ടിത്തെറികള്‍ ഉണ്ടായേക്കും.

പരസ്യ പ്രതികരണങ്ങള്‍ക്ക് തയ്യാറാകാതെ രഹസ്യ നീക്കങ്ങളാണ് കേരള കോണ്‍ഗ്രസ് നടത്തുന്നത്. കേരള കോണ്‍ഗ്രസ് കൗണ്‍സിലറെ ബിനു കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് നീക്കം. അതിനിടെ കേരള കോണ്‍ഗ്രസ് മുന്നണി മര്യാദകള്‍ പാലിക്കുന്നില്ലെന്ന ആരോപണവുമായി സിപിഐയും രംഗത്ത് വന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.