ദുബായ്: ലോകത്തെ മികച്ച അവധിക്കാല കേന്ദ്രമായി ദുബായ്. ട്രിപ് അഡ്വൈസേഴ്സർ ട്രാവലറിന്‍റെ ചോയ്സ് പുരസ്കാരത്തിലാണ് ദുബായ് നേട്ടമുണ്ടാക്കിയത്. യാത്രാക്കാരുടെ വിലയിരുത്തലിനെ അടിസ്ഥാനമാക്കിയാണ് വർഷത്തിലൊരിക്കല്‍ പുരസ്കാരം നല്‍കുന്നത്. ട്രിപ് അഡ്വൈസേഴ്സിന്‍റെ വെബ്സൈറ്റില്‍ 2021 നവംബർ ഒന്നുമുതല്‍ 2022 ഒക്ടോബർ 31 വരെ വന്ന വിനോദസഞ്ചാരികളുടെ അഭിപ്രായങ്ങളാണ് വിലയിരുത്തിയത്.
വിനോദസഞ്ചാരത്തിനും വ്യാപാരത്തിനും ലോകത്തെ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമാക്കി മാറ്റുകയെന്നുളളതാണ് ദുബായ് സാമ്പത്തിക അജണ്ടയായ ഡി 33 ലക്ഷ്യമിടുന്നത്. ആ കാഴ്ചപ്പാടിന് അനുസൃതമായി സഞ്ചരിക്കുകയാണ് ദുബായ്. ഇതാണ് ആഗോള സഞ്ചാരികളുടെ ഉയർന്ന റാങ്കിംഗിലും പ്രതിഫലിക്കുന്നത്.ദുബായ്ക്ക് തൊട്ടുപിന്നില്‍ ഇന്തോന്വേഷ്യയിലെ ബാലിയാണ് വിനോദസഞ്ചാരികളുടെ ഇഷ്ട അവധിക്കാലകേന്ദ്രം.ലണ്ടന്‍, റോം,പാരീസ്,കാന്‍കണ്‍ തുടങ്ങിയ നഗരങ്ങളും പട്ടികയില്‍ ഉണ്ട്.
കോവിഡ് മഹാമാരിക്ക് ശേഷം ദുബായുടെ വിനോദസഞ്ചാരമേഖല ഉണർവ്വിന്‍റെ പാതയിലാണ്. ഏറ്റവും പുതിയ വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിന്‍റെ കണക്കനുസരിച്ച്, 2022-ൽ, ലോകത്തിലെ എല്ലാ നഗരങ്ങളിലും ഏറ്റവും കൂടുതൽ വിനോദസഞ്ചാരവരുമാനം ദുബായ്ക്ക് ലഭിച്ചു. ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയില്‍ ദുബായ് പ്രാദേശിക തലത്തില്‍ ഒന്നാം സ്ഥാനത്തും ആഗോളതലത്തില്‍ അഞ്ചാം സ്ഥാനത്തുമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.