തിരുവനന്തപുരം: കുട്ടികളെ കാണാതാകുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ നാടോടികളെയും അന്യസംസ്ഥാന തൊഴിലാളികളെയും നിരീക്ഷിക്കുന്നതിന് ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുള്ളതായി സംസ്ഥാന പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ഇത് സംബന്ധിച്ച് ക്യത്യമായ വിവരശേഖരണം നടത്തി വരുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കുട്ടികളെ കാണാതാകുന്ന സംഭവങ്ങൾ നിയന്ത്രിക്കുന്നതിനായി സ്വീകരിച്ച നടപടികൾ അറിയിക്കാൻ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിരുന്നു. കുട്ടികളെ കാണാതാകുന്നത് സംബന്ധിച്ച് പരാതി ലഭിച്ചാൽ നടപടികൾ സ്വീകരിക്കാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കാണാതാകുന്ന കുട്ടികളെ കണ്ടെത്താൻ ഊർജ്ജിത നടപടികൾ സ്വീകരിക്കുന്നുണ്ട്.
മനുഷ്യാവകാശ പ്രവർത്തകനായ പി.കെ. രാജു സമർപ്പിച്ച പരാതിയിലാണ് നടപടി. കൊല്ലം പള്ളിമണ്ണിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഏഴുവയസ്സുകാരി ദേവനന്ദയെ പള്ളിമൺ ആറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.