തിരുവനന്തപുരം: ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. പാര്‍ട്ടി നേതൃത്വത്തെ പൂര്‍ണമായി അവഗണിച്ചുകൊണ്ടാണ് തരൂര്‍ മുന്നോട്ട് പോകുന്നതെന്നും പാര്‍ട്ടി അധ്യക്ഷനായ തന്നെ ഒന്ന് വിളിക്കാന്‍ പോലും അദ്ദേഹം തയ്യാറാകുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.
ഡല്‍ഹിയില്‍ ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുധാകരന്‍ തരൂരിനെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. പാര്‍ട്ടിയുമായി ആലോചിച്ചു വേണം കാര്യങ്ങള്‍ ചെയ്യാനെന്ന് നേരത്തേ ശശി തരൂരിനോട് കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ തരൂര്‍ ഇത് അനുസരിക്കുന്നില്ലെന്നാണ് സുധാകരന്റെ വിമര്‍ശനം.
മര്യാദയില്ലാത്ത പ്രവര്‍ത്തനങ്ങളാണ് ശശി തരൂരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഒരു കാര്യവും പാര്‍ട്ടിയുമായി കൂടിയാലോചിക്കുന്നില്ല. സ്വന്തമായി തീരുമാനങ്ങളെടുക്കുകയും നടപ്പാക്കുകയും ചെയ്യുന്ന ഒരു രീതിയിലേക്ക് ശശി തരൂര്‍ മാറി.
കണ്ണൂരിലെ പല പരിപാടികള്‍ക്കും അദ്ദേഹത്തെ ക്ഷണിച്ചിരുന്നെങ്കിലും വന്നില്ല. ഒടുവില്‍ അവിടെ വന്നപ്പോള്‍ തന്നെ അറിയിച്ചില്ല. മര്യാദയുടെ പേരില്‍ തന്നെ ഒന്ന് വിളിക്കാന്‍ പോലും അദ്ദേഹം തയ്യാറാവാത്തത് വല്യ നാണക്കേടായി. പല ഘട്ടങ്ങളിലും ശശി തരൂരിന്റെ കൂടെ നിന്നയാളാണ് താനെന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം പാര്‍ട്ടിക്ക് ഏറ്റവുമധികം വേണ്ടപ്പെട്ട ആളാണ് ശശി തരൂരെന്നും ശശി തരൂരിന് പാര്‍ട്ടിയെയും വേണമെന്ന കാര്യം മറക്കരുതെന്നും സുധാകരന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.