ഖത്തർ ലോകകപ്പ് കണ്ടത് 242 മില്യൺ ആളുകൾ; സർവകാല റെക്കോഡെന്ന് ഫിഫ

ഖത്തർ ലോകകപ്പ് കണ്ടത് 242 മില്യൺ ആളുകൾ; സർവകാല റെക്കോഡെന്ന് ഫിഫ

സ്വിറ്റ്സർലൻഡ്: ഖത്തറിൽ നടന്ന 2022 ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ കണ്ടത് 262 ബില്യൺ ആളുകൾ. ലോകത്താകമാനം എല്ലാ പ്ലാറ്റ്ഫോമുകളിൽ നിന്നുമായാണ് ഇത്രയും ആളുകൾ വേൾഡ് കപ്പ്‌ കണ്ടതെന്ന് ട്വിറ്ററിലൂടെ ഫിഫ വെളിപ്പെടുത്തി. ഫ്രാൻസും അർജന്റീനയും തമ്മിൽ നടന്ന ഫൈനൽ മത്സരം മാത്രം കണ്ടത് 26 മില്യൺ ആളുകളാണ്. ലോകകപ്പിലെ സർവകാല റെക്കോർഡാണിതെന്നും ഫിഫ വ്യക്തമാക്കി.

ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ കാണാനെത്തിയത് 88,966 പേരാണ്. 1994 ൽ അമേരിക്കയിൽ വച്ച് നടന്ന ലോകകപ്പിൽ ബ്രസീൽ ഇറ്റലി മത്സരത്തിനെത്തിയ 94,194 പേരെന്ന റെക്കോർഡിന് താഴെയാണിത്. എന്നാൽ ഖത്തറിലെ വിവിധ സ്റ്റേഡിയങ്ങളിലെത്തിയത് 3.4 ദശലക്ഷം കാണികളെത്തി.

ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന ലോകകപ്പ് എന്ന റെക്കോർഡും ഖത്തർ സ്വന്തമാക്കി. 172 ഗോളുകളാണ് ഖത്തറിൽ പിറന്നത്. 171 ഗോളുകൾ പിറന്ന 1998, 2014 ലോകകപ്പുകളെ പിറകിലാക്കിയാണ് ഖത്തർ ലോകകപ്പ് റെക്കോഡ് സ്വന്തമാക്കിയത്. 1994 ന് ശേഷം ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആരാധകർ എത്തിയ മത്സരവും ഖത്തറിലേത് തന്നെ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.