ദേശീയ പതാക വലിച്ചെറിയരുത്; റിപ്പബ്ലിക് ദിനാഘോഷത്തിന് മുമ്പ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

ദേശീയ പതാക വലിച്ചെറിയരുത്; റിപ്പബ്ലിക് ദിനാഘോഷത്തിന് മുമ്പ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഉപയോഗിച്ച ശേഷം ദേശീയ പതാകകള്‍ ഉപേക്ഷിക്കുകയോ വലിച്ചെറിയുകയോ ചെയ്യരുതെന്ന് കേന്ദ്ര നിര്‍ദേശം.

ത്രിവര്‍ണ പതാകയുടെ അന്തസ് ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

2002 ലെ ഫ്‌ളാഗ് കോഡ്, 1971 ലെ ദേശീയ ബഹുമതിക്കുള്ള അപമാനം തടയല്‍ എന്നിവയെ പരാമര്‍ശിച്ച് സാംസ്‌കാരിക, കായിക പരിപാടികള്‍ ഉള്‍പ്പെടെ പ്രധാനപ്പെട്ട പരിപാടികളില്‍ ദേശീയ പതാകയുടെ അന്തസ് ഉറപ്പുവരുത്തണം എന്നാണ് നിര്‍ദ്ദേശം.

പൊതുജനങ്ങള്‍ കടലാസില്‍ നിര്‍മിച്ച ദേശീയ പതാക വീശണമെന്നും മന്ത്രാലയം ഉപദേശിച്ചു. പരിപാടിക്ക് ശേഷം പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന പേപ്പര്‍ പതാകകള്‍ ഉപേക്ഷിക്കപ്പെടുകയോ നിലത്ത് വലിച്ചെറിയുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു.

അത്തരം പതാകകള്‍ സ്വകാര്യമായി, പതാകയുടെ അന്തസിന് അനുസൃതമായി നീക്കം ചെയ്യണം. ഇലക്ട്രോണിക്, അച്ചടി മാധ്യമങ്ങള്‍ ഉള്‍പ്പെടെ പരസ്യങ്ങളിലൂടെ ഒരു ബഹുജന ബോധവല്‍ക്കരണ പരിപാടി നടത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.