ഗോവ: ബോംബ് ഭീഷണിയെ തുടര്‍ന്ന് റഷ്യയില്‍ നിന്നും ഗോവയിലേക്ക് പുറപ്പെട്ട വിമാനം വഴിതിരിച്ച് വിട്ടു. ഇന്നലെ അര്‍ധ രാത്രിയിലായിരുന്നു സംഭവം.
ഉസ്ബകിസ്ഥാനിലേക്കാണ് വിമാനം അയച്ചത്. 238 യാത്രക്കാരാണ് വിമാനത്തിലുള്ളത്. ഗോവ വിമാനത്താവള ഡയറക്ടര്‍ക്ക് ഭീഷണി സന്ദേശം കിട്ടിയത് അര്‍ധരാത്രിയോടെയാണ്. തുടര്‍ന്ന് വിമാന കമ്പനിയുമായി ബന്ധപ്പെട്ട് വഴി തിരിച്ചുവിടുകയായിരുന്നു.
ബോംബ് ഭീഷണിക്ക് പിന്നാലെ ഗോവയിലെ ഡാബോളിം വിമാനത്താവളത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഉസ്ബകിസ്ഥാനില്‍ അടിയന്തരമായി ഇറക്കിയ വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ച് പരിശോധന തുടരുകയാണ്. ശനിയാഴ്ച്ച രാവിലെ 4.15ന് ദക്ഷിണ ഗോവയില്‍ ഇറങ്ങേണ്ട വിമാനമാണ് വഴിതിരിച്ചുവിട്ടത്. അസുര്‍ എയറിന്റെ എഇസഡ് വി2463 എന്ന വിമാനമാണ് വഴി തിരിച്ച് വിട്ടത്.
ഇന്ത്യയുടെ ആകാശ അതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് തന്നെ വിമാനം വഴി തിരിച്ച് വിടുകയായിരുന്നു. വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി സന്ദേശത്തില്‍ വ്യക്തമാക്കിയത്. ഈ മാസം ഇത്തരത്തില്‍ റഷ്യയില്‍ നിന്നുള്ള വിമാനത്തിന് ബോംബ് ഭീഷണി നേരിടുന്നത് ഇത് രണ്ടാമത്തെ തവണയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.