സമുദ്രത്തിലും ചൈനയ്ക്ക് പ്രതിരോധം തീര്‍ക്കും; കരുത്തുമായി ഐഎന്‍എസ് വാഗിര്‍ എത്തുന്നു

സമുദ്രത്തിലും ചൈനയ്ക്ക് പ്രതിരോധം തീര്‍ക്കും; കരുത്തുമായി ഐഎന്‍എസ് വാഗിര്‍ എത്തുന്നു

മുംബൈ: ചൈനയെ പ്രതിരോധിക്കാന്‍ ഐഎന്‍എസ് വാഗിര്‍ എത്തുന്നു. 23 ന് മസഗോണ്‍ ഷിപ്പിയാര്‍ഡില്‍ നടക്കുന്ന ചടങ്ങില്‍ ഐഎന്‍എസ് വാഗിര്‍ ഔദ്യോഗികമായി നാവികസേനയുടെ ഭാഗമാകും. പ്രതിരോധ മേഖലയില്‍ ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി തദ്ദേശീയമായി നിര്‍മ്മിച്ച അന്തര്‍വാഹിനിയാണിത്.

കാല്‍വരി ക്ലാസില്‍പ്പെട്ട അഞ്ചാം തലമുറ അന്തര്‍വാഹിനിയാണ് ഐഎന്‍എസ് വാഗിര്‍. ഐഎന്‍എസ് വാഗിറിന്റെ നിര്‍മ്മാണം പൂര്‍ണ്ണമായും മസഗോണ്‍ ഷിപ്പിയാര്‍ഡിലാണ് നടന്നത്. നാവികസേനയുടെ പ്രോജക്ട്-75 ന്റെ ഭാഗമായാണ് ഈ അന്തര്‍വാഹിനി നിര്‍മ്മിക്കപ്പെട്ടത്.

സമുദ്രോപരിതലത്തിലും അടിത്തട്ടിലും എതിരാളികളെ ഒരുപോലെ നേരിടാനും നിരീക്ഷണം, വിവരശേഖരണം എന്നീ ദൗത്യങ്ങള്‍ പൂര്‍ത്തീയാക്കാനും വാഗിറിനാകും. ജലത്തില്‍ അതിവേഗം സഞ്ചരിക്കാനാകുന്ന ആകൃതി, എതിരാളികളെ കൃത്യമായി ആക്രമിക്കാനുള്ള കഴിവ് എന്നീ സവിശേഷതകള്‍ പുതിയ വാഗിറിനുണ്ടെന്ന് നാവിക സേന വൃത്തങ്ങള്‍ വ്യക്തമാക്കി.

കാല്‍വരി ക്ലാസില്‍പ്പെട്ട നാല് അത്യാധുനിക അന്തര്‍വാഹിനികള്‍ നിലവില്‍ നാവികസേനയ്ക്ക് സ്വന്തമാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കാണപ്പെടുന്ന മാരകമായ സാന്‍ഡ് ഫിഷിന്റെ പേരാണ് വാഗിര്‍. ആദ്യ വാഗിര്‍ അന്തര്‍വാഹിനി 1973 ഡിസംബര്‍ മൂന്നിനാണ് നാവികസേനയുടെ ഭാഗമായത്. റഷ്യയില്‍ നിര്‍മ്മിച്ചവയായിരുന്നു ഇത്. 28 വര്‍ഷത്തെ സേവനത്തിന് ശേഷം 2001 ജൂണ്‍ ഏഴിന് ഇത് ഡികമ്മീഷന്‍ ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.