ബ്യുണസ് ഐറിസിനെ കണ്ണീർക്കടലിലാക്കി മറഡോണ യാത്രയായി 

ബ്യുണസ്  ഐറിസിനെ കണ്ണീർക്കടലിലാക്കി മറഡോണ യാത്രയായി 

 ബ്യൂണസ് ഐറിസ്: ആരാധകർ ഒഴുകി എത്തി. ലോകം മുഴുവൻ കണ്ണീരോടെ വിട നൽകി. കാൽപന്ത് കളിയിലെ ഇതിഹാസം യാത്രയായി.  കുട്ടികളും യുവാക്കളും  മുതിർന്നവരും തങ്ങളുടെ പ്രിയപ്പെട്ട മറഡോണയ്ക്ക് മുൻപിൽ നമ്രശിരസ്കരായി. ചിലർ ആർത്തു വിളിച്ച്, "മറഡോണയ്ക്ക് മരണമില്ല"  എന്ന്  പറഞ്ഞു.  ചിലർ പൊട്ടിക്കരഞ്ഞു. മറ്റ് ചിലർ വാചാലരായി.   തങ്ങളുടെ രാജ്യത്തിന്റെ യശസ്സ് ലോകം മുഴുവൻ എത്തിച്ച ഡിയാഗോ മറഡോണയെ പ്രസിഡന്റിൽ പാലസിൽ നിന്നും സെമിത്തേരിയിലേക്ക് വിലാപയാത്രയായിൽ പതിനായിരങ്ങൾ അനുഗമിച്ചു. 

തങ്ങളുടെ പ്രിയ താരത്തിന്റെ മുഖം അവസാനമായി കാണാൻ സാധിക്കാതെ ആരാധകർ അവസാനം അക്രമാസക്തരായി.  അവർ പൊലീസിന് നേരെ കുപ്പികളും ചെരിപ്പുകളും വലിച്ചെറിഞ്ഞു. വിലാപയാത്ര ഇടയ്ക്ക് വച്ച് നിർത്തി ഏറ്റവും അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് മതപരമായ ചടങ്ങുകളോടെ ഫുട്ബാൾ ആരാധകരുടെ ചക്രവർത്തിയുടെ ശവസംസ്‌കാരം ബെല്ല വിസ്ത സിമിത്തേരിയിൽ നടത്തപ്പെട്ടു. അര്‍ജന്റീനയിലെ പ്രസിഡന്‍ഷ്യല്‍ പാലസിലായിരുന്നു മൃതദേഹം പൊതു ദര്‍ശനത്തിനായി വെച്ചിരുന്നത്. ശേഷം ബെല്ല വിസ്ത ശ്മശാനത്തിലാണ് അദ്ദേഹത്തെ സംസ്‌കരിച്ചത്.   

ലോകം മുഴുവനുമുള്ള കായിക പ്രേമികളും രാഷ്ട്ര തലവന്മാരും അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചന സന്ദേശം അയച്ചു. മറഡോണയെ വളരെയധികം സ്നേഹിച്ചിരുന്ന ഫ്രാൻസിസ് മാർപ്പാപ്പ ഇന്ന് രാവിലെ തന്നെ മനോഹരമായ ഒരു ജപമാല അനുശോചന കുറിപ്പിനൊപ്പം മറഡോണയുടെ മകൾക്ക് സമ്മാനിച്ചു.


ഓര്‍മകളുടെ അഭ്രപാളിയിലെ അണയാത്ത നക്ഷത്രമായി ഡിയേഗോ മറഡോണയെന്ന ഇതിഹാസം ഇനിയും ജീവിക്കും. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. അര്‍ജന്റീനയയുടെ ലോകകപ്പ് ഫുട്‌ബോള്‍ ഹീറോ ഇനി ഓര്‍മകളില്‍ മാത്രമാണെന്നത്  ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ ആരാധകര്‍ക്ക് സാധിച്ചിട്ടില്ല. 60ാം വയസിലാണ് കാല്‍പ്പന്തിലെ മാന്ത്രികന്‍ ലോകത്തോട് യാത്ര പറഞ്ഞത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.