വാഷിങ്ടണ്‍: വാട്സ്ആപ്പില്‍ ഫോട്ടോകള്‍ അവയുടെ ഒറിജിനല്‍ ക്വാളിറ്റി നഷ്ടമാകാതെ അയക്കാവുന്ന സാങ്കേതിക വിദ്യ പുറത്തിറക്കാനൊരുങ്ങി മെറ്റ. വാട്സ്ആപ്പിന്റെ ഫീച്ചര്‍ ട്രാക്കറായ WaBetaInfo ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
വാട്സ്ആപ്പിന്റെ അടുത്ത അപ്ഡേഷനില്‍ ഈ മാറ്റമുണ്ടാകും. ആപ്പിള്‍ ഫോട്ടോ അയക്കുമ്പോള്‍ കാണുന്ന ഡ്രോയിംഗ് ടൂള്‍ ഹെഡറിനുള്ളിലാണ് പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തുക. ചിത്രങ്ങളുടെ യഥാര്‍ത്ഥ ഗുണ നിലവാരത്തോടെ അയക്കാന്‍ ഇത് ഉപയോക്താക്കളെ സഹായിക്കും.
ഫോട്ടോകള്‍ വാട്സ്ആപ്പ് വഴി അവയുടെ ഒറിജിനല്‍ ക്വാളിറ്റിയില്‍ അയക്കാന്‍ കഴിയുന്ന ഫീച്ചര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ആപ്പിന്റെ അടുത്ത അപ്ഡേഷനില്‍ ഇതുള്‍പ്പെടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വാട്സ്ആപ്പില്‍ വോയ്സ് നോട്ടുകള്‍ സ്റ്റാറ്റസ് ആക്കാനുള്ള ഫീച്ചര്‍ എത്തിയത്. വാട്്സ്ആപ്പ് ബീറ്റയുടെ 2.23.2.8 പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്തവര്‍ക്കാണ് ഈ ഫീച്ചര്‍ ലഭ്യമാകുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.