സാമ്പത്തിക പ്രതിസന്ധിയില്‍ ശ്രീലങ്കയ്ക്ക് കൈത്താങ്ങായി ഇന്ത്യ; ഐഎംഎഫിന് കേന്ദ്രം കത്തയച്ചു

സാമ്പത്തിക പ്രതിസന്ധിയില്‍ ശ്രീലങ്കയ്ക്ക് കൈത്താങ്ങായി ഇന്ത്യ; ഐഎംഎഫിന് കേന്ദ്രം കത്തയച്ചു

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കയെ സഹായിക്കാനൊരുങ്ങി ഇന്ത്യ. ശ്രീലങ്കയ്ക്ക് ധനസഹായം നല്‍കുന്നതിനെ പിന്തുണച്ചുകൊണ്ടുള്ള കത്ത് ഐഎംഎഫിന് കേന്ദ്ര സര്‍ക്കാര്‍ കൈമാറി.

ഇതിന് പിന്നാലെ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ശ്രീലങ്ക സന്ദര്‍ശിച്ചു. ഇന്ത്യ എന്നും അയല്‍രാജ്യത്തിനൊപ്പമായിരിക്കുമെന്നും ആപത്ഘട്ടങ്ങളില്‍ പൂര്‍ണ സഹായമുണ്ടാകുമെന്നും സന്ദര്‍ശന വേളയില്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. അയല്‍രാജ്യങ്ങളെ സഹായിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വലിയ മനസാണ് തന്നെ കൊളംബോയിലെത്തിച്ചതെന്നും ജയശങ്കര്‍ പറഞ്ഞു.

ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവയ്ക്കാണ് കേന്ദ്ര ധനകാര്യമന്ത്രാലയം കത്തയച്ചത്. കടക്കെണിയില്‍ മുങ്ങിയ ശ്രീലങ്കയുടെ നിലവിലെ അവസ്ഥകള്‍ വ്യക്തമാക്കിയാണ് കത്ത് അയച്ചിരിക്കുന്നത്. ഒപ്പം എല്ലാവിധ സഹായ സഹകരണങ്ങളും ഭാരതം നല്‍കുമെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. എക്‌സ്‌പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് വഴിയാകും കടം അടയ്ക്കാന്‍ ശ്രീലങ്കയെ സഹായിക്കുകയെന്നും കത്തില്‍ പറയുന്നു.

വികസനമെന്ന പേരില്‍ നിര്‍മ്മിച്ച തുറമുഖവും ചൈനീസ് ബാങ്കുകളില്‍ നിന്ന് ഉയര്‍ന്ന പലിശയ്ക്ക് വായ്പയെടുത്തതുമാണ് ശ്രീലങ്കയുടെ നിലവിലെ അവസ്ഥയ്ക്ക് കാരണം.

ചൈന ശ്രീലങ്കയില്‍ പണിത മൂന്ന് വന്‍ പദ്ധതികളും ഇന്ത്യയെ ലക്ഷ്യമിട്ടായിരുന്നു. മഹാസമുദ്രത്തില്‍ ചൈനയുടെ ആധിപത്യം ഇന്ത്യയ്ക്കെതിരെ ഉറപ്പിക്കാനായിരുന്നു ശ്രമം. എന്നാല്‍ ക്വാഡ് സഖ്യം രൂപീകരിച്ചതോടെ പദ്ധതി പാളുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.