ദില്ലി: കോവിഡ് വാക്സിൻ നിർമാണ പ്രവർത്തനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിലയിരുത്തും. മൂന്നു സംസ്ഥാനങ്ങളിലെ വാക്സിൻ നിർമ്മാണ കേന്ദ്രങ്ങൾ അദ്ദേഹം ഇന്ന് സന്ദർശിക്കും. പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ട്, ഹൈദരാബാദിലെ ഭാരത് ബയോടെക്, അഹമ്മദാബാദിലെ സിഡഡ് ബയോടെക് പാർക്ക് എന്നിവിടങ്ങളിലാണ് മോദി എത്തുക. വാക്‌സിൻ എപ്പോൾ ലഭ്യമാക്കാം എന്നതടക്കം ഗവേഷകരുമായി പ്രധാനമന്ത്രി വിശദമായ ചർച്ച നടത്തും. വാക്സിൻ വിതരണത്തിന് രൂപരേഖ തയ്യാറാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് വാക്സിൻ വികസന പുരോഗതി പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തുന്നത്. കോവിഡ് കേസുകൾ വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവ൪ത്തനങ്ങൾ കാര്യക്ഷമമാക്കാൻ സുപ്രീം കോടതി കഴിഞ്ഞ ദിവസം സംസ്ഥാനങ്ങൾക്ക് നി൪ദേശം നൽകിയിരുന്നു. അതിനിടെ ഇന്നലെയും നാല്‍പതിനായിരത്തോളം കോവിഡ് കേസുകൾ രാജ്യത്ത് റിപ്പോ൪ട്ട് ചെയ്തു. ആകെ കോവിഡ് കേസുകൾ തൊണ്ണൂറ്റിമൂന്നര ലക്ഷത്തിലേക്ക് കടക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.