കൊല്ലം: ചിറയിന്‍കീഴ് താലൂക്ക് ആശുപ ത്രിയി ല്‍ എക്‌സ് റേ എടു ക്കുന്നതിനിടെ മെഷീനിന്റെ ഒരു ഭാഗം ഇളകി വീണ് നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുടെ നട്ടെല്ലിന് പൊട്ടലുണ്ടായ സംഭവത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. സംഭവം നിസാരവത്ക്കരിച്ചതില്‍ ആശു പത്രി അധികൃതര്‍ക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
ചിറയിന്‍കീഴ് പൊട്ടന്റെമുക്ക് മണ്ണുവിള ഹൗസില്‍ അനില്‍കുമാര്‍-ലത ദമ്പതികളുടെ ഏകമകള്‍ തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡി. കോളജി ലെ അവസാന വര്‍ഷ ബി.എസ്.സി നഴ്‌സിങ് വിദ്യാര്‍ത്ഥി ആദിത്യയ്ക്കാണ് (22) പരിക്കേറ്റത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.
തൊണ്ടയില്‍ മീന്‍ മുള്ള് കുടുങ്ങിയെന്ന സംശയത്തിലാണ് ആശുപ ത്രിയില്‍ എത്തിയത്. ഡോക്ടര്‍ എക്‌സ് റേ എടുക്കാന്‍ നിര്‍ദേശിച്ചു. മെ ഷീന്‍ സെറ്റ് ചെയ്തുവച്ച ശേഷം അനങ്ങാതെ നില്‍ക്കണമെന്ന് ഉപദേശിച്ച് എക്‌സ് റേ റൂമിലെ വനിത ജീവനക്കാരി മാറിയപ്പോഴാണ് മെഷീന്റെ ഒരു ഭാഗം ഇളകി വീണത്.
കടുത്ത വേദനയുണ്ടെന്ന് ആദിത്യ പറഞ്ഞെങ്കിലും അത് സാരമില്ല, ഇതൊ ക്കെ എല്ലായിടത്തും സംഭവിക്കുന്നതല്ലേ എന്നായിരുന്നു ജീവനക്കാരുടെ മറുപടി. തുടര്‍ന്ന എക്‌സ് റേ എടുക്കുകയും ചെയ്തു. എക്‌സ് റേയില്‍ തൊണ്ടയില്‍ യാതൊന്നും കുരുങ്ങിയതായി കണ്ടെത്താനും ആയില്ല.
എന്നാല്‍, നടുവേദന കലശലായതിനെത്തുടര്‍ന്ന് ആശുപത്രിയിലെ ഓര്‍ ത്തോ ഡോക്ടറെ കാണിക്കുകയായിരുന്നു. തുടര്‍ന്ന് എക്‌സ് റേ എടുത്തപ്പോഴാണ് പൊട്ടലുണ്ടെന്ന് വ്യക്തമായത്. വീട്ടില്‍ ബെല്‍റ്റിട്ട് രണ്ടുമൂന്നാഴ്ച കിടക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.
ഈ വിവരം ആദിത്യയുടെ ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടിനെ ധരിപ്പിച്ചപ്പോള്‍ അങ്ങനെ സംഭവിക്കുന്നതല്ലെന്ന മറുപടിയാണ് ലഭിച്ചത്. പരാ തി എഴുതി നല്‍കാമെന്ന് പറഞ്ഞപ്പോള്‍ അത് വേണ്ടെന്ന് പറഞ്ഞതായും ബന്ധുക്കള്‍ പരാതിപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.