തിരുവനന്തപുരം: സംസ്ഥാനത്ത് 30 പൊലീസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച് വിജിലന്‍സ് അന്വേഷണം. മണ്ണ് മാഫിയകളുമായി ബന്ധമുള്ള ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.
സിവില്‍ ഓഫീസര്‍മാര്‍ മുതല്‍ ഡിവൈഎസ്പിമാര്‍ വരെയുള്ളവരാണ് ഈ ലിസ്റ്റിലുള്ളത്. ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.
ഉദ്യോഗസ്ഥരുടെ വസ്തു ഇടപാടുകള്‍, സാമ്പത്തിക ഇടപാടുകള്‍, ചെലവ് രീതികള്‍ എന്നിവയും വിജിലന്‍സ് പരിശോധിക്കും. മണ്ണ് മാഫിയയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നുവെന്നും ഗുണ്ടകളുമായി കൂട്ടുകെട്ടുണ്ടാക്കി കേസുകള്‍ ഒതുക്കി തീര്‍ക്കുന്നുവെന്നും നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നടപടി.
സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള പൊലീസ് ഉദ്യോഗസ്ഥരെ കുറിച്ച് വിജിലന്‍സിന്റെ വിവിധ യൂണിറ്റുകളാണ് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം സസ്പെന്‍ഷനിലായ വിജിലന്‍സ് ഡിവൈഎസ്പി പ്രസാദിന്റെ സാമ്പത്തിക ഇടപാട് വിവരങ്ങളും വിജിലന്‍സ് ശേഖരിച്ചിട്ടുണ്ട്.
ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങളും പൊലീസ് ആസ്ഥാനത്തെ എന്‍ആര്‍ഐ സെല്‍ എസ്പിയുടെ നേതൃത്വത്തില്‍ തയ്യാറാക്കുകയാണ്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.