ഇന്ത്യ യുഎഇ വ്യാപാരം വർദ്ധിച്ചു, ഇന്ത്യന്‍ അംബാസഡർ സഞ്ജയ് സുധീർ

ഇന്ത്യ യുഎഇ വ്യാപാരം വർദ്ധിച്ചു, ഇന്ത്യന്‍ അംബാസഡർ സഞ്ജയ് സുധീർ

ദുബായ്: ഇന്ത്യയും യുഎഇയും തമ്മിലുളള സമഗ്രസാമ്പത്തിക സഹകരണ കരാർ (സെപ) പ്രാബല്യത്തില്‍ വന്നശേഷം ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി വ്യാപാരം വർദ്ധിച്ചുവെന്ന് ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ. ദുബായില്‍ ഇന്ത്യ യുഎഇ പങ്കാളിത്ത ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ എട്ടു മാസത്തിനുള്ളിൽ 30 ശതമാനത്തിന്‍റെ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ സാമ്പത്തിക വർഷത്തിൽ 88 ശതകോടി ഡോളറിന്‍റെ വ്യാപാരം കൈവരിക്കുകയെന്നുളളതാണ് ലക്ഷ്യം. വ്യാപാരത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല, നിക്ഷേപത്തിന്‍റെയും കാര്യത്തിൽ കുതിപ്പിന് ഊർജ്ജം നല്‍കാന്‍ സെപയ്ക്ക് സാധിച്ചു. കാർഷികമേഖലയിലെ വ്യാപാരത്തിനും ഉടമ്പടി പ്രയോജനപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

2022 ലാണ് ഇന്ത്യയുമായി യുഎഇ സെപ ഒപ്പുവച്ചത്. ആദ്യ ഒമ്പത് മാസങ്ങളിൽ ഉഭയകക്ഷി വ്യാപാരം 38.6 ശതകോടി ഡോളറായിരുന്നു. 2020 ലെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടി വ്യാപാരമാണ് നടന്നിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.