രേഖകളെല്ലാം വ്യാജം, ദേശീയഗാനവും അറിയില്ല; വ്യാജരേഖ ചമച്ച് ഇന്ത്യയിലേക്കു കടന്ന ബംഗ്ലാദേശ് സ്വദേശി പിടിയില്‍

രേഖകളെല്ലാം വ്യാജം, ദേശീയഗാനവും അറിയില്ല; വ്യാജരേഖ ചമച്ച് ഇന്ത്യയിലേക്കു കടന്ന ബംഗ്ലാദേശ് സ്വദേശി പിടിയില്‍

കോയമ്പത്തൂര്‍: വ്യാജരേഖ ചമച്ച് ഇന്ത്യയിലേക്കു കടന്ന ബംഗ്ലാദേശ് സ്വദേശിയെ ബ്യൂറോ ഓഫ് എമിഗ്രേഷന്‍ പിടികൂടി. സര്‍ദാര്‍ അനോവര്‍ ഹുസൈന്‍ (28) ആണ് പിടിയിലായത്. ഷാര്‍ജയില്‍ നിന്ന് കോയമ്പത്തൂരിലെത്തിയ എയര്‍അറേബ്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു സര്‍ദാര്‍ അനോവര്‍ ഹുസൈന്‍.

പാസ്പോര്‍ട്ട് പരിശോധിച്ചതില്‍ ഇതും വ്യാജമാണെന്ന് കണ്ടെത്തി. കൊല്‍ക്കത്തയിലെ മേല്‍വിലാസമാണ് പാസ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. കൂടുതല്‍ ചോദ്യം ചെയ്തതില്‍ ഇന്ത്യക്കാരനാണെന്ന് ഉറച്ചു നിന്നെങ്കിലും ദേശീയഗാനം ആലപിക്കാന്‍ പറഞ്ഞപ്പോള്‍ പാടാന്‍ സാധിച്ചില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

തയ്യല്‍ക്കാരനായ സര്‍ദാര്‍ അനോവര്‍ ഹുസൈന്‍ മുന്‍പ് തിരുപ്പൂര്‍ അവിനാശിയില്‍ ജോലി ചെയ്തിരുന്നതായും പറയുന്നു. പിന്നീട് വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് ഷാര്‍ജയിലേക്കു പോയി.

വേണ്ടത്ര ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് തിരുപ്പൂരിലേക്കു തന്നെ തിരിച്ചു വരികയായിരുന്നുവെന്നാണ് ഇയാള്‍ പറഞ്ഞത്. എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ സര്‍ദാര്‍ അനോവര്‍ ഹുസൈനെ പീളമേട് പൊലീസില്‍ ഏല്‍പ്പിച്ചു. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി ചെന്നൈ പുഴല്‍ ജയിലിലേക്ക് മാറ്റി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.