നെടുമ്പാശേരി: വിമാനം താഴ്ന്ന് പറന്നതിനെ തുടര്‍ന്ന് വീടിന്റെ മേല്‍ക്കൂരയില്‍ നിന്നും ഓടുകള്‍ പറന്ന് പോയതായി പരാതി. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം താമസിക്കുന്ന വീടിനാണ് കേടുപാടുണ്ടായത്.
അത്താണി ശാന്തിനഗറില്‍ ഓമന വര്‍ഗിസിന്റെ വീടിന്റെ ഓടുകളാണ് പറന്നു പോയത്. സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് ഓമന വര്‍ഗീസ് വിമാനത്താവള ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി.
ഏതു വിമാനമാണ് നാശം വരുത്തിയതെന്ന് വ്യക്തമല്ല. വിമാനം താഴ്ന്ന് പറന്നപ്പോള്‍ കാറ്റടിച്ചാണ് ഓടുകള്‍ പറന്ന് പോകാന്‍ കാരണമായി കരുതുന്നത്.
രണ്ട് നിലയുള്ള വീടിന്റെ മേല്‍ക്കൂര മേഞ്ഞ ഓടുകള്‍ പറന്ന് പോയതായി വ്യക്തമാണ്. എന്നാല്‍ ഇത് വിമാനത്തില്‍ നിന്നുള്ള കാറ്റുകൊണ്ടാണോയെന്ന് വ്യക്തമല്ല. വീടിന്റെ ചിത്രങ്ങളും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26