കോട്ടയം : സാത്താൻ ആരാധനയ്ക്കു തുല്യമായ വ്യർത്ഥമായ ഒരു ആരാധനാ രീതി സമൂഹത്തിൽ ഇപ്പോൾ ഉടലെടുത്തു വരുന്നതായി മാർ ജോസഫ് പെരുംന്തോട്ടം മുന്നറിയിപ്പ് നൽകി . അഞ്ചു മാലാഖമാരെ അഞ്ചു ദിവസം മന്ത്രവാദം പോലെയുള്ള ചില ആചാരങ്ങൾ നടത്തി അടുത്ത മൂന്നു വീടുകളിലേക്ക് അയക്കുന്നതാണ് ഇതിന്റെ രീതി . ഇത് തികച്ചും അന്ധ വിശ്വാസം ആണെന്നും പൈശാചിക പരീക്ഷണം ആണെന്നും അദ്ദേഹം ഓർമിപ്പിച്ചു .
ആദിമ മാതാപിതാക്കളെ വഞ്ചിച്ച സാത്താൻ ഇന്നും അലറുന്ന സിംഹത്തെ പ്പോലെ നമ്മുക്ക് ചുറ്റും കറങ്ങി നടക്കുന്നു . മോഹന വാഗ്‌ദാനങ്ങൾ നൽകി വിശ്വാസികളെ കെണിയിൽ വീഴ്ത്തുകയാണ് തിന്മയുടെ ശക്തികൾ . സഭയുടെ ഔദ്യോഗിക അംഗീകാരം ഇല്ലാത്ത ഒരു ഭക്തിയും വിശ്വാസികൾ ആചരിക്കുവാൻ പാടില്ല . ഇത്തരം ഭക്തികളോ അന്ധവിശ്വാസങ്ങളോ കാണുമ്പോൾ സഭാധികാരികളുമായി ബന്ധപ്പെട്ട് സംശയം നിവാരണം നടത്തണം എന്ന് മാർ പെരുംന്തോട്ടം ആവശ്യപ്പെട്ടു .
എല്ലാ കുടുംബാംഗങ്ങളും അവരുടെ വിശ്വാസം ഉറക്കെ പ്രഘോഷിക്കണം. എല്ലാ ദിവസവും വിശ്വാസപ്രമാണം കുടുംബത്തിൽ ഉറച്ചു ചൊല്ലണം , നമ്മുടെ വിശ്വാസസത്യങ്ങൾ എല്ലാം അതിലൂടെ വ്യക്തമാക്കുന്നുണ്ട് . ഈശോയിൽ അടിയുറച്ചു വിശ്വസിച്ചുകൊണ്ട് സാത്താനെ ദൂരെയകറ്റുവാൻ നമ്മൾക്ക് സാധിക്കണം . കുഞ്ഞാടുകളുടെ വേഷത്തിൽ വരുന്ന ചെന്നായ്ക്കളെ സൂക്ഷിക്കണം . പ്രാർത്ഥനയും ഉപവാസവും കൂടെയല്ലാതെ ഈ വർഗ്ഗത്തെ ദൂരെയകറ്റുവാൻ സാധിക്കില്ല . ആല്മീയ ആയുധങ്ങൾ ധരിച്ചു കൊണ്ട് പൈശാചികശക്തികൾക്കെതിരെ പോരാടുവാൻ ആഹ്വാനം ചെയ്യുകയാണ് ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുംന്തോട്ടം .
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.