രാജ്ഭവന് മറ്റ് വഴികളില്ല; സര്‍വകലാശാല ബില്‍ രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ഗവര്‍ണര്‍

രാജ്ഭവന് മറ്റ് വഴികളില്ല; സര്‍വകലാശാല ബില്‍ രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: സര്‍വകലാശാലാ ഭേദഗതി ബില്‍ രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. രാജ്ഭവന് മറ്റ് വഴികളില്ല. കണ്‍കറന്റ് ലിസ്റ്റില്‍ ഇല്ലായിരുന്നെങ്കില്‍ ബില്ലില്‍ ഒപ്പിടുമായിരുന്നു.

നിയമനിര്‍മാണ സ്വാതന്ത്ര്യം സര്‍ക്കാരിനുണ്ട്. അത് ചോദ്യം ചെയ്യുന്നില്ല പക്ഷേ അത് കോടതി വിധികള്‍ മാനിച്ചായിരിക്കണം. സര്‍ക്കാരുമായി പോരിനില്ല. തെറ്റുകള്‍ ചോദ്യം ചെയ്യാന്‍ താന്‍ പ്രതിപക്ഷ നേതാവുമല്ല. തെറ്റുകള്‍ ആരും ചോദ്യം ചെയ്യുന്നതായി കാണുന്നില്ലെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സുപ്രീംകോടതി വിധിയേക്കാള്‍ ബി.ബി.സി.യെ മാനിക്കുന്നവര്‍ക്ക് അതാവാമെന്നും ഡോക്യുമെന്ററി വിവാദത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ഗവര്‍ണര്‍ പറഞ്ഞു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വിലയുണ്ട്. പക്ഷേ ഡോക്യുമെന്ററി ഇറങ്ങിയ സമയം പരിശോധിക്കണം. ഇന്ത്യ ലോകനേതാവായി മാറുന്നതില്‍ ചിലര്‍ക്ക് നിരാശ ഉണ്ടാകാം. ഇന്ത്യ ഛിന്നഭിന്നമാകാന്‍ അവര്‍ക്ക് ആഗ്രഹം ഉണ്ടാകും. ഇന്ത്യന്‍ വംശജന്‍ പ്രധാനമന്ത്രിയായപ്പോള്‍ പോലും ചിലര്‍ അസഹിഷ്ണുത കാണിച്ചു എന്നും ഗവര്‍ണര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.