കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി കെ.വി തോമസ് ഇന്ന് ഡല്‍ഹിയില്‍ ചുമതലയേല്‍ക്കും

കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി കെ.വി തോമസ് ഇന്ന് ഡല്‍ഹിയില്‍ ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി മുന്‍ കേന്ദ്രമന്ത്രി കെ.വി തോമസ് ഇന്ന് ചുമതലയേല്‍ക്കും. ഡല്‍ഹി കേരള ഹൗസിന്റെ പ്രത്യേക പ്രതിനിധിയായി ക്യാബിനറ്റ് റാങ്കോടെയാണ് നിയമനം. ചുമതലയേറ്റ ശേഷം അദ്ദേഹം റിപ്പബ്ലിക് ദിനമായ ഇന്ന് കേരള ഹൗസില്‍ ദേശീയ പതാക ഉയര്‍ത്തും. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച എ സമ്പത്ത് ഉപയോഗിച്ചിരുന്ന മുറി തന്നെയാകും കെ.വി തോമസിന്റെയും ഓഫീസ്.

കഴിഞ്ഞ സംസ്ഥാന മന്ത്രിസഭാ യോഗമാണ് കെ.വി തോമസിനെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കാന്‍ തീരുമാനിച്ചത്. കെ.വി തോമസിനെ കോണ്‍ഗ്രസ് പുറത്താക്കി എട്ട് മാസം പിന്നിടുമ്പോഴായിരുന്നു നിയനമം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വവുമായി തെറ്റിയ കെ.വി തോമസ് പിന്നീട് എല്‍ഡിഎഫുമായി അടുത്തിരുന്നു.

കോണ്‍ഗ്രസ് നിര്‍ദേശം ലംഘിച്ച് കണ്ണൂരില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലും തൃക്കാക്കര ഉപതരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രചാരണ വേദിയിലും കെ.വി തോമസ് എത്തിയിരുന്നു. തുടര്‍ന്ന് കെ. വി തോമസിനെ പുറത്താക്കിയതായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രഖ്യാപിച്ചു.

അതേസമയം ഡല്‍ഹിയ്ക്ക് പോകുന്നതിന് മുമ്പായി കെ.വി തോമസ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിന്റെ ആവശ്യങ്ങളായി കേന്ദ്ര സര്‍ക്കാരിന് മുമ്പാകെയുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.