യുഎഇ മഴ, മൂന്ന് ദിവസത്തിനിടെ നടത്തിയത് 13 ക്ലൗഡ് സീഡിംഗ്

യുഎഇ മഴ, മൂന്ന് ദിവസത്തിനിടെ നടത്തിയത് 13 ക്ലൗഡ് സീഡിംഗ്

ദുബായ്: യുഎഇയില്‍ ചൊവ്വാഴ്ച മുതല്‍ മഴ പെയ്യുകയാണ്. ബുധനാഴ്ച രാജ്യത്തുടനീളം ശക്തമായ മഴ ലഭിച്ചു. വ്യാഴാഴ്ചയും വെളളിയാഴ്ചയും മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തിങ്കളാഴ്ച മുതല്‍ 13 ക്ലൗഡ് സീഡിംഗാണ് രാജ്യത്ത് നടത്തിയത്. ജനുവരി മുതല്‍ 44 ദൗത്യങ്ങളാണ് നടത്തിയത്. കഴിഞ്ഞകാലങ്ങളില്‍ ക്ലൗഡ് സീഡിംഗ് ദൗത്യങ്ങള്‍ കൂടുതലായി യുഎഇ നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മഴ 25 ശതമാനം വർദ്ധിച്ചുവെന്നാണ് കണക്ക്.

2015 മുതലാണ് മഴ വർദ്ധിപ്പിക്കുന്നതിനും ജലസുരക്ഷയ്ക്കുമായി വ്യത്യസ്ത രീതികള്‍ യുഎഇ പരീക്ഷിച്ചുതുടങ്ങിയത്. ഇതില്‍ ഏറ്റവും ഫലപ്രദമായത് ക്ലൗഡ് സീഡീംഗ് ആണെന്നാണ് വിലയിരുത്തല്‍. യുഎഇയിൽ ഓരോ വർഷവും ശരാശരി 100 മില്ലിമീറ്റർ മഴ രേഖപ്പെടുത്താറുണ്ട്. എന്നാല്‍ സമീപ വർഷങ്ങളില്‍ മഴയുടെ തോത് വർദ്ധിച്ചു. മഴപെയ്യാന്‍ സാധ്യതയുളള മേഘങ്ങളെ കണ്ടെത്തി വിമാനങ്ങള്‍ ഉപയോഗിച്ച് ക്ലൗഡ് സീഡിംഗ് നടത്തും. ഇത് മഴയുടെ സാധ്യത വർദ്ധിപ്പിക്കുന്നു.

കഴിഞ്ഞ വർഷം 311 ക്ലൗഡ് സീഡിംഗാണ് നടത്തിയത്. ഇതിനായി 1000 വിമാനങ്ങള്‍ ഉപയോഗിച്ചു. 2016ൽ 177 ​വി​മാ​ന​ങ്ങ​ൾ ക്ലൗ​ഡ്​ സീ​ഡിംഗായിരുന്നു ന​ട​ത്തി​യിരുന്നത്. അ​ബൂ​ദ​ബി​യി​ൽ ന​ട​ന്ന ഇ​ന്‍റ​ർ​നാ​ഷ​ന​ൽ റെ​യി​ൻ എ​ൻ​ഹാ​ൻ​സ്​​മെ​ന്‍റ്​ ഫോ​റ​ത്തി​ലാ​ണ്​ അ​ധി​കൃ​ത​ർ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.