ഹൈക്കോടതി ഉത്തരവ് തള്ളി തെലങ്കാന സര്‍ക്കാര്‍; സെക്കന്തരാബാദിലെ പരേഡ് ഗ്രൗണ്ടില്‍ ഇത്തവണയും റിപ്പബ്ലിക് ദിന പരേഡ് നടത്തിയില്ല

ഹൈക്കോടതി ഉത്തരവ് തള്ളി തെലങ്കാന സര്‍ക്കാര്‍; സെക്കന്തരാബാദിലെ പരേഡ് ഗ്രൗണ്ടില്‍ ഇത്തവണയും റിപ്പബ്ലിക് ദിന പരേഡ് നടത്തിയില്ല

ഹൈദരാബാദ്: സെക്കന്തരാബാദിലെ പരേഡ് ഗ്രൗണ്ടില്‍ റിപ്പബ്ലിക് ദിന റാലി നടത്തണമെന്ന ഹൈക്കോടതി വിധി തള്ളി തെലങ്കാന സര്‍ക്കാര്‍. ഇത്തവണയും സെക്കന്തരാബാദിലെ ഗ്രൗണ്ടില്‍ സര്‍ക്കാര്‍ പരേഡ് നടത്തിയില്ല.

രാജ്ഭവനില്‍ മുന്‍ നിശ്ചയിച്ച പോലെ ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ ദേശീയ പതാക ഉയര്‍ത്തി. കേന്ദ്ര മാനദണ്ഡങ്ങളും ചട്ടങ്ങളും അനുസരിച്ച് റിപ്പബ്ലിക് ദിന പരേഡ് നടത്തണമെന്ന കോടതിയുടെ കര്‍ശന നിര്‍ദേശവും തെലങ്കാന സര്‍ക്കാര്‍ പാലിച്ചില്ല.

രാജ്ഭവന്‍ തയ്യാറാക്കിയ റിപ്പബ്ലിക് ദിന സന്ദേശവും ഗവര്‍ണര്‍ വായിച്ചു. എന്നാല്‍, തെലങ്കാന മുഖ്യമന്ത്രി കെ.സി.ആര്‍ ചടങ്ങില്‍ പങ്കെടുത്തില്ല. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറിയും ഡിജിപിയുമാണ് ചടങ്ങില്‍ പങ്കെടുത്തത്.

മുഖ്യമന്ത്രി പക്ഷേ പരേഡ് ഗ്രൗണ്ട്‌സില്‍ 10 മണിക്ക് എത്തി രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച സൈനികര്‍ക്കുള്ള ആദരം അര്‍പ്പിച്ചു. പരേഡും ഗാര്‍ഡ് ഓഫ് ഓണറും ഉള്‍പ്പെടുത്തി റിപ്പബ്ലിക് ദിന പരിപാടി നടത്തണമെന്നായിരുന്നു തെലങ്കാന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

കൊവിഡ് എന്ന കാരണം പറഞ്ഞാണ് വിപുലമായ റിപ്പബ്ലിക് ദിനാഘോഷം ഇത്തവണയും ഉണ്ടാകില്ലെന്ന് തെലങ്കാന സര്‍ക്കാര്‍ വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷവും തെലങ്കാനയില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും അവരവരുടെ വസതികളില്‍ വെവ്വേറെയായാണ് പതാക ഉയര്‍ത്തിയത്.

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് മുറുകവേ കോടതി ഇടപെടല്‍ ഉണ്ടായിട്ടും റിപ്പബ്ലിക് പരേഡ് നടത്താതിരുന്നതിന്റെ നിയമപ്രശ്‌നങ്ങളാകും ഇനി കെസിആറിനെ കാത്തിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.