മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം; ബി.ബി.സി ഡോക്യുമെന്ററിയില്‍ പ്രതികരിച്ച് അമേരിക്ക

മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം; ബി.ബി.സി ഡോക്യുമെന്ററിയില്‍ പ്രതികരിച്ച് അമേരിക്ക

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെക്കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്റി വിഷയത്തില്‍ പ്രതികരിച്ച് അമേരിക്ക. ലോകത്തെവിടെയും മാധ്യമ സ്വാതന്ത്ര്യം മാനിക്കണം. അഭിപ്രായ സ്വാതന്ത്ര്യവും മത സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും ജനാധിപത്യത്തില്‍ പ്രധാനമാണെന്ന് യു.എസ് വക്താവ് നെഡ് പ്രൈസ് വ്യക്തമാക്കി.

ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോഡിയുടെ പങ്കിനെക്കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിനെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് നെഡ് പ്രൈസ് നിലപാട് വ്യക്തമാക്കിയത്.

ബി.ബി.സി ഡോക്യുമെന്ററി ഇന്ത്യയില്‍ തടയുന്നത് പത്രസ്വാതന്ത്ര്യത്തിന്റെ പ്രശ്നമായി യുഎസ് കണക്കാക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം.

'ഡോക്യുമെന്ററി താന്‍ കണ്ടിട്ടില്ല. ലോകമെമ്പാടുമുള്ള മാധ്യമ സ്വാതന്ത്ര്യത്തെ പ്രാധാന്യത്തെ പിന്തുണയ്ക്കുന്ന രാജ്യമാണ് യുഎസ്. ജനാധിപത്യ മൂല്യങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും മത, മനുഷ്യാവകാശ സ്വാതന്ത്ര്യത്തിനും അമേരിക്ക പ്രാധാന്യം നല്‍കുന്നു. ഇന്ത്യയോടുള്ള ബന്ധവും ഇതിന്റെ അടിസ്ഥാനത്തിലെന്നും അമേരിക്ക വ്യക്തമാക്കി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.