പാരമ്പര്യ നെല്‍വിത്ത് സംരക്ഷകനായ ചെറുവയല്‍ രാമന് പത്മശ്രീ
മാനന്തവാടി: മാനന്തവാടി താലൂക്കിലെ കമ്മന ഗ്രാമത്തിലെ ചെറുവയല്‍ തറവാട്ടില്‍ കുറിച്യ കാരണവരായ ചെറുവയല്‍ രാമനെത്തേടി ഭാരതത്തിന്റെ അഭിമാന പുരസ്‌കാരങ്ങളിലൊന്നായ പത്മശ്രീ എത്തി. അന്യംനിന്നുപോയ നിരവധി നെല്‍വിത്തുകളുടെ സംരക്ഷകനും സൂക്ഷിപ്പുകാരനും പ്രചാരകനുമാണ് ചെറുവയല്‍ രാമന്‍. തലമുറകളായി കൈവശം വന്നുചേര്‍ന്നതും സംഭരിച്ചതുമായ നിരവധി നെല്‍വിത്തുകള്‍ രാമന്റെ ശേഖരത്തിലുണ്ട്. തന്റെ കൈവശമുള്ള വയലില്‍ അവയെല്ലാം കൃഷിയിറക്കി ഉല്‍പ്പാദനം നടത്തി ശേഖരിച്ച് സംരക്ഷിക്കുകയാണ് രാമന്‍ ചെയ്യുന്നത്. അപൂര്‍വ്വവും, അന്യം നിന്നുപോയതുമായ നെല്‍വിത്തുകളെ ഉല്‍പ്പാദിപ്പിച്ച് സംരക്ഷിക്കുകയെന്ന ഭാരിച്ച ചരിത്രദൗത്യമാണ് രാമന്‍ നിര്‍വ്വഹിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v