വത്തിക്കാൻ : ഗർഭചിദ്രത്തിന് ഇരയാകുന്ന കുഞ്ഞുങ്ങൾക്കു വേണ്ടി ദേവാലയ മണി ഫ്രാൻസിസ് പാപ്പ ആശീർവദിച്ചു.
പോളണ്ടിൽ നിന്നുള്ള കത്തോലിക്കരാണ് പാപ്പക്ക് അശിർവദിക്കാൻ ഈ ദേവാലയമണി പോളണ്ടിൽ നിന്ന് കൊണ്ടുവന്നത്. ലോകം മുഴുവനും ഉള്ള ഭരണാധികാരികളുടെയും, നിയമപാലകരുടെയും മനഃസാക്ഷി ഈ മണിനാദം ഉണർത്തും എന്നാണ് അവർ അഭിപ്രായപ്പെട്ടത്. സെപ്റ്റംബർ 23 ലെ പൊതുകൂടികാഴ്ചയിൽ ആണ് പാപ്പ വെഞ്ചിരിച്ചത്.ഏതാനും ദിവസങ്ങൾക്ക് ശേഷം തിരിച്ച് പോളണ്ടിലെക്ക് ഈ ദേവാലയ മണി തിരികെ കൊണ്ട് പോകും.
യെസ് ടു ലൈഫ് എന്ന ഗർഭഛിദ്രത്തിന് എതിരായി പഠനങ്ങളും പ്രോ ലൈഫ് പ്രവർത്തങ്ങളും, മാർച്ച് ഫോർ ലൈഫ് എന്നിവയും സംഘടിപ്പിക്കുന്ന സംഘടനയാണ് ഇതിന് നേതൃത്വം നൽകുന്നത്.
പാപ്പ ആശീർവദിച്ച ദേവാലയമണിയിൽ ഗർഭസ്ഥ ശിശുവിന്റെ അൾട്രാ സൗണ്ട് ചിത്രവും, വാഴ്. ജർസി പോപ്യിലെസ്കോയുടെ "ഒരു കുഞ്ഞിന്റെ ജീവൻ അമ്മയുടെ ഹൃദയത്തിൽ നിന്നാണ് ആരംഭിക്കുന്നത്" എന്ന ഉദ്ധരണിയും, പത്ത് കൽപനകളുടെ ഫലകവും വി. മത്തായിയുടെ സുവിശഷത്തിലെ നിയമത്തെയോ പ്രവാചകന്‍മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്.
അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്. (5 : 17), പുറപ്പാട് പുസ്തകത്തിലെ കൊല്ലരുത്. (20 : 13) എന്നീ ബൈബിൾ വചനങ്ങളും ചേർത്തിട്ടുണ്ട്.
2000 പൗണ്ട് വെങ്കലത്തിൽ തീർത്ത ദേവാലയ മണി ആഗസ്റ്റ് 26 ന് ആണ് പോളണ്ടിലെ ജാൻ ഫ്ലെൺസ്കി എന്ന ആലയിൽ ആണ് നിർമിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.