സിആര്‍പിഎഫിനെ പിന്‍വലിച്ചു; ഭാരത് ജോഡോ യാത്ര താല്‍കാലികമായി നിര്‍ത്തിവച്ചു

സിആര്‍പിഎഫിനെ പിന്‍വലിച്ചു; ഭാരത് ജോഡോ യാത്ര താല്‍കാലികമായി നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി: കാശ്മീരിലേക്ക് പ്രവേശിക്കാനിരിക്കെ സുരക്ഷാ പ്രശ്‌നം മുന്‍ നിര്‍ത്തി ഭാരത് ജോഡോ യാത്ര താല്‍കാലികമായി നിര്‍ത്തി. സിആര്‍പിഎഫിനെ മുന്നറിയിപ്പാല്ലാതെ പിന്‍വലിച്ചെന്നും ഇതാണ് യാത്ര നിര്‍ത്തിവയ്ക്കാന്‍ കാരണമായതെന്നും കെ.സി വേണുഗോപാല്‍ അറിയിച്ചു.

സുരക്ഷയില്ലാതെ രാഹുലിന് നടക്കേണ്ടി വന്നു. പിന്നീട് രാഹുല്‍ ബുള്ളറ്റ് പ്രൂഫ് കാറിലേക്ക് മാറുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഭാരത് ജോഡോ യാത്രയുടെ തുടര്‍ച്ചയായി സംഘടിപ്പിക്കുന്ന ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്‍ ജനസമ്പര്‍ക്ക പരിപാടിക്ക് ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ തുടക്കമായി. ഭാരത് ജോഡോ യാത്രയുടെ സന്ദേശം വീടുവിടാന്തരം എത്തിക്കുന്നതിന്റെ ഭാഗമായി രണ്ടു മാസമായി നടത്തുന്ന ക്യാമ്പയിന്‍, മുന്ന് ഘട്ടങ്ങളായിട്ടാണ് നടക്കുക.

ബ്ലോക്ക് തലത്തില്‍ പദയാത്രകളും ജില്ലാതല പ്രവര്‍ത്തന കണ്‍വെന്‍ഷനുകളും സംസ്ഥാനതല റാലികളും സംഘടിപ്പിക്കും. കൂടാതെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ സംസ്ഥാനതല മഹിളാ മാര്‍ച്ചുകളും സംഘടിപ്പിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.