ഭാരത് ജോഡോ യാത്ര; സമാപന സമ്മേളനത്തിലേക്കുള്ള ക്ഷണം നിരസിച്ച് കൂടുതല്‍ പാര്‍ട്ടികള്‍

ഭാരത് ജോഡോ യാത്ര; സമാപന സമ്മേളനത്തിലേക്കുള്ള ക്ഷണം നിരസിച്ച് കൂടുതല്‍ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിലേക്കുള്ള ക്ഷണം നിരസിച്ച് കൂടുതല്‍ പാര്‍ട്ടികള്‍. നേരത്തെ സിപിഎം ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.

ഇതിന് പിന്നാലെ ജെഡിയു, ജെഡിഎസ്, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളും കോണ്‍ഗ്രസിന്റെ ക്ഷണം നിരസിച്ചു. ഈ മാസം 30 ന് ജമ്മു കാശ്മീരിലാണ് യാത്ര സമാപിക്കുന്നത്.

പ്രധാനമായും കേരള ഘടകത്തിന്റെ എതിര്‍പ്പാണ് യാത്രയുടെ സമാപനത്തില്‍ നിന്ന് സിപിഎം പങ്കെടുക്കാത്തതിലെ കാരണം. യാത്രയില്‍ സിപിഎം പങ്കെടുക്കുന്നതിനെ കേരള ഘടകം ശക്തമായി എതിര്‍ത്തിരുന്നു.

എന്നാല്‍ സമാപന ചടങ്ങില്‍ പങ്കെടുക്കാനാണ് സിപിഐ നേതൃത്വം തീരുമാനിച്ചത്. സുരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്ന് നിര്‍ത്തി വച്ച ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.