തിരുവനന്തപുരം: കൗമാരക്കാരുടെ ലഹരി ഉപയോഗത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് എക്‌സൈസ് വകുപ്പ്. സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗിക്കുന്ന കൗമാരക്കാരില്‍ 79 ശതമാനം പേര്‍ സുഹൃത്തുക്കള്‍ വഴിയാണ് ഇതിന് തുടക്കമിടുന്നതെന്ന് എക്‌സൈസ് വകുപ്പിന്റെ സാംപിള്‍ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. 80 ശതമാനം പേരും സുഹൃത്തുക്കള്‍ക്കൊപ്പമിരുന്നാണ് ലഹരി ഉപയോഗിക്കുന്നത്.
കേസില്‍പെട്ട 155 പേര്‍ ഉള്‍പ്പെടെ 600 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്.
ലഹരി എന്തെന്നറിയാനുള്ള കൗതുകമാണ് 78.1 ശതമാനം പേരെയും ഇതിലേക്ക് നയിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. പത്തിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ളപ്പോള്‍ ലഹരി ഉപയോഗം തുടങ്ങുന്നവരാണ് കൗമാരക്കാരില്‍ 70 ശതമാനം പേരും. എക്‌സൈസ് വകുപ്പ് 2020ല്‍ രജിസ്റ്റര്‍ ചെയ്ത ലഹരിമരുന്നു കേസുകളിലെ 21 വയസില്‍ താഴെയുള്ളവരിലും വിമുക്തിയുടെ ലഹരി വിമോചന കേന്ദ്രങ്ങളിലും കൗണ്‍സലിങ് കേന്ദ്രങ്ങളിലും ചികിത്സയ്‌ക്കെത്തിയവരിലും നടത്തിയ സര്‍വേയില്‍ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്.
റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍ ഇങ്ങനെ:
ഒരു തവണയെങ്കിലും ലഹരി ഉപയോഗിച്ചവര്‍ 97%
കൂടുതല്‍ പേര്‍ ഉപയോഗിച്ചത് കഞ്ചാവ് 82%
കൗതുകം കൊണ്ട് ലഹരി ഉപയോഗം തുടങ്ങിയവര്‍-78.1%
ആദ്യമായി ഉപയോഗിച്ച ലഹരി പുകയില 78.1%
സുഹൃത്തുക്കളില്‍ നിന്ന് ആദ്യ ലഹരിമരുന്നു കിട്ടിയവര്‍ 79%
പത്തിനും 15നും ഇടയില്‍ ലഹരി ഉപയാഗം തുടങ്ങിയവര്‍- 70%
ദിവസം ഒന്നില്‍ക്കൂടുതല്‍ തവണ ലഹരി ഉപയോഗിച്ചവര്‍ 46%
സുഹൃത്തുക്കള്‍ക്കൊപ്പം ഉപയോഗിച്ചവര്‍ 80%
പുകയായി ലഹരി ഉപയോഗിച്ചവര്‍ 94.16%
ലഹരി ഉപയോഗം മൂലം ഡ്രൈ മൌത്ത് ബാധിച്ചവര്‍- 61.5 %
ലഹരിയോടുള്ള ആസക്തി കൊണ്ടു കുറ്റകൃത്യം ചെയ്തവര്‍ 16.6%
പ്രവൃത്തിയില്‍ കുറ്റബോധമുള്ളവര്‍ 39. 83%
സുഹൃത്തുക്കളെ ലഹരി ഉപയോഗിക്കാന്‍ പ്രലോഭിപിച്ചവര്‍ 38.16%
കുറ്റോരോപിതരില്‍ കൗണ്‍സലിങ് തേടിയവര്‍ 41.5%
കുറ്റോരോപിതരില്‍ ചികിത്സയ്ക്കു വിധേയരായവര്‍ 30.78%
റിപ്പോര്‍ട്ട് എക്‌സൈസ് കമ്മിഷണര്‍ എസ്. ആനന്ദകൃഷ്ണനു നല്‍കി മന്ത്രി എം.ബി രാജേഷ് പ്രകാശനം ചെയ്തു. സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്റ്റുഡന്റ് പൊലീസ് കെഡറ്റുകളുടെ സഹായത്തോടെ ഒരു ലക്ഷം കൗമാരക്കാരില്‍ നിന്നു വിവരമെടുത്ത് സമഗ്ര സര്‍വേ നടത്താന്‍ എക്‌സൈസ് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.