വെല്ലിങ്ടൺ: ന്യൂസിലൻഡിൽ മൂന്നാം ദിവസവും തുടരുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം നാലായി.
ന്യൂസിലൻഡിലെ ഏറ്റവും വലിയ നഗരമായ ഓക്‌ലൻഡ് ഉൾപ്പെടെ നിരവധി പ്രദേശങ്ങൾ വെള്ളപ്പൊക്കത്തിന്റെ കെടുതികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്.
നിരവധി റോഡുകൾക്കാണ് കനത്ത മഴയിൽ കേടുപാടുകൾ സംഭവിച്ചത്. വെള്ളപ്പൊക്കത്തിൽ മുങ്ങിയ തെരുവുകളിൽ നിരവധി വാഹനങ്ങൾ പകുതി മുങ്ങിയ നിലയിലാണ്.
ഓക് ലൻഡും സമീപ പ്രദേശങ്ങളുമാണ് വെള്ളപ്പൊക്കത്തിന്റെ രൂക്ഷത ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്. 1.6 ദശലക്ഷമാണ് ഓക് ലൻഡിലെ ജനസംഖ്യ.
കനത്ത മഴയും വെള്ളപ്പൊക്കവും മൂലം വെള്ളിയാഴ്ച രാത്രി ഓക്‌ലൻഡിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഏഴ് ദിവസത്തേക്ക് തുടരും.
ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതിയും വെള്ളവും ഇല്ലാതെ താമസക്കാർ ദുരിതത്തിലാണ്.
ഇന്നും നാളെയും പ്രതികൂല കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗമായ മെറ്റ് സർവീസ് നൽകുന്ന മുന്നറിയിപ്പ് . തീവ്രമായ മഴ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും കാരണമായേക്കാമെന്ന് ഓക് ലൻഡ് എമർജൻസി മാനേജ്‌മെന്റ് കൺട്രോളർ റേച്ചൽ കെല്ലെഹർ പറഞ്ഞു.
ഓക്‌ലൻഡിൽ നിന്ന് 220 കിലോമീറ്റർ അകലെയുള്ള വൈറ്റോമോ ഡിസ്ട്രിക്റ്റിൽ ശനിയാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ഓക് ലൻഡിൽ നിന്ന് 70 കിലോമീറ്റർ (40 മൈൽ) അകലെ ഗ്രാമീണ മേഖലയായ വൺവീറോയിൽ വെള്ളിയാഴ്‌ച ഒഴുക്കിൽപ്പെട്ട് കാണാതായ ഒരാൾ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു.
കാലാവസ്ഥാ വ്യതിയാനം മൂലം ന്യൂസിലാൻഡിൽ കനത്ത മഴ പതിവായിരിക്കുകയാണ്.
ബേ ഓഫ് പ്ലെന്റിയിൽ മണ്ണിടിച്ചിലിൽ ഒരു വീടു തകർന്നതായി പോലീസ് അറിയിച്ചു.
അതേസമയം എയർ ന്യൂസിലാൻഡ് ഓക് ലൻഡിലേക്കും പുറത്തേക്കും അന്താരാഷ്ട്ര വിമാനങ്ങൾ പുനരാരംഭിച്ചു. വിമാനത്താവളവും വെള്ളത്തിൽ മുങ്ങിയിരുന്നു.
ബുധനാഴ്ച സ്ഥാനമേറ്റ
പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലൂടെ ഹെലികോപ്റ്ററിൽ സഞ്ചരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
വെള്ളപ്പൊക്കം സമീപകാലത്തുണ്ടായതിൽ ഏറ്റവും തീവ്രമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
2,000-ത്തിലധികം കോളുകളാണ് സഹായം തേടി അടിയന്തര സേവന വിഭാഗത്തിനു ലഭിച്ചതെന്ന് ന്യൂസിലാൻഡ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.