ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരായി ഡോക്യുമെന്ററി തയാറാക്കിയ ബിബിസിയുടെ ഇംഗ്ലണ്ടിലെ ആസ്ഥാനത്ത് ഇന്ത്യക്കാരുടെ പ്രതിഷേധം. ലണ്ടനിലെ പോര്‍ട്ട് ലാന്‍ഡ് പാലസിലെ ബിബിസി ആസ്ഥാനത്തിന് മുന്നിലാണ് ഇന്ത്യന്‍ വംശജര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ബിബിസിക്ക് എതിരെയുള്ള പ്ലാക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.
അമേരിക്കയിലെ കാലിഫോര്‍ണിയയിലും ബിബിസി ഡോക്യുമെന്ററിക്ക് എതിരെ പ്രതിഷേധം നടന്നു. ബിബിസി ഡോക്യുമെന്ററി വംശീയാധിക്ഷേപം നടത്തുകയാണെന്നും ഇന്ത്യയുടെ പരമാധികാരത്തിലേക്ക് കടന്ന് കയറുകയാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന ചാനലാണ് ബിബിസിയെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
അതേസമയം ബിബിസിയെ ഇന്ത്യയില്‍ നിരോധിക്കണമെന്ന ആവശ്യമുയര്‍ത്തി ഹിന്ദുസേന ബിബിസിയുടെ ഡല്‍ഹിയിലെ ആസ്ഥാനത്തിന് മുന്നില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണ് ബിബിസിയെന്നാണ് ഹിന്ദുസേനയുടെ ആരോപണം. ഡോക്യുമെന്ററിക്കെതിരെ ബിജെപിയും പ്രതിഷേധവുമായി രംഗത്തെത്തി.
നരേന്ദ്ര മോഡിയെക്കുറിച്ചുള്ള 'ഇന്ത്യ; ദി മോഡി ക്വസ്റ്റിയന്‍' എന്ന ഡോക്യുമെന്ററി രണ്ടു ഭാഗങ്ങളായി ബിബിസി പുറത്തുവിട്ടിരുന്നു. ഗുജറാത്ത് കലാപം അടക്കം പ്രമേയമായ ഡോക്യുമെന്ററി ഇന്ത്യയില്‍ നിരോധിച്ചു. ഇതിന് പിന്നാലെ സര്‍ക്കാരിന് എതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.