അമ്മ ജയിലില്‍, 3 കുട്ടികള്‍ക്ക് തുണയായി ദുബായ് പോലീസ്

അമ്മ ജയിലില്‍, 3 കുട്ടികള്‍ക്ക് തുണയായി ദുബായ് പോലീസ്

ദുബായ്: കേസില്‍ പെട്ട് അമ്മ ജയിലില്‍ ആയപ്പോള്‍ ഒറ്റപ്പെട്ട മൂന്ന് കുട്ടികള്‍ക്ക് തുണയായി ദുബായ് പോലീസ്. കേസില്‍ പെട്ട് ജയിലില്‍ ആയപ്പോഴും കുട്ടികള്‍ വീട്ടില്‍ തനിച്ചാണെന്ന കാര്യം മാതാവ് വെളിപ്പെടുത്തിയിരുന്നില്ല. കുട്ടികളെ സാമൂഹിക പരിചരണ കേന്ദ്രങ്ങളിലേക്ക് മാറ്റിയാല്‍ വേർപെട്ടുപോകുമെന്ന ഭയം മൂലമാണ് ഇത് മറച്ചുവച്ചതെന്ന് ഇവർ പറയുന്നു. ജയിലില്‍ നിന്ന് പെട്ടെന്ന് മോചിതയാകാമെന്നും ഇവർ പ്രതീക്ഷിച്ചിരുന്നു.

എന്നാല്‍ വിചാരിച്ചതുപോലെ കാര്യങ്ങള്‍ മുന്നോട്ടുപോകാതെയിരുന്നപ്പോള്‍ കുട്ടികള്‍ വീട്ടില്‍ തനിച്ചാണെന്ന് ഇവർ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതിനാല്‍ ഇവർ വൈദ്യുതിയുടെയും വെളളത്തിന്‍റേയും ബില്ലുകള്‍ അടച്ചിരുന്നില്ല. അതുകൊണ്ടുതന്നെ വെളളവും വൈദ്യുതിയും വിച്ഛേദിക്കപ്പെട്ട നിലയിലായിരുന്നു. കുട്ടികളെ ശ്രദ്ധിക്കാന്‍ സുഹൃത്തിനോട് പറഞ്ഞാണ് ഇവർ ജയിലിലേക്ക് പോയത്.

കുട്ടികളുടെ കാര്യം അറിഞ്ഞയുടനെ പോലീസ് വിഷയത്തില്‍ ഇടപെടുകയും 9 ഉം 12 ഉം 15 ഉം വയസുളള കുട്ടികളെ വേർപെടുത്താതെ ഒരുമിച്ച് നിർത്താനും തീരുമാനിക്കുകയായിരുന്നു. ഷാ​ർ​ജ സാ​മൂ​ഹി​ക സേ​വ​ന വ​കു​പ്പി​ന്‍റെ ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ൽ പൊ​ലീ​സ്​ ഇ​ട​പെ​ട്ട​ത്.

മാനുഷിക വിഭാഗം മൂ​ന്ന് കു​ട്ടി​ക​ൾ​ക്കും പ്ര​തി​മാ​സ ചെ​ല​വി​നു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക​യും എ​ല്ലാ വാ​ട​ക, യൂ​ട്ടി​ലി​റ്റി ബി​ല്ലു​ക​ളും അ​ട​ച്ചു​തീ​ർ​ക്കു​ക​യും ചെയ്തു. മാതാവ് ജയില്‍ മോചിതയാകുന്നതുവരെ കുട്ടികളെ സംരക്ഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.