കേരളത്തില്‍ ആദ്യമായി ക്രൈസ്തവ ദൈവശാസ്ത്രത്തില്‍ ബിരുദ കോഴ്‌സ് ആരംഭിക്കുന്നു

കേരളത്തില്‍ ആദ്യമായി ക്രൈസ്തവ ദൈവശാസ്ത്രത്തില്‍ ബിരുദ കോഴ്‌സ് ആരംഭിക്കുന്നു

തൃശൂര്‍: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ കേരളത്തില്‍ ആദ്യമായി ക്രൈസ്തവ ദൈവശാസ്ത്രത്തില്‍ ബിരുദ കോഴ്‌സ് (ബി.എ ക്രിസ്റ്റിയന്‍ സ്റ്റഡീസ്) ആരംഭിക്കുന്നു.

മണ്ണുത്തി ഡോണ്‍ ബോസ്‌കോ കോളജില്‍ 2023-'24 അധ്യയന വര്‍ഷത്തില്‍ ആരംഭിക്കുന്ന ഈ കോഴ്‌സിലേക്ക് പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പോസ്റ്റ് ഗ്രാജുവേഷന്‍ പഠനത്തിന് ഈ ഡിഗ്രി കോഴ്‌സ് യൂണിവേഴ്‌സിറ്റികളുടെ അംഗീകാരമുള്ളതാണ്.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആവശ്യമായ ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 0487 2370447, 8547753730. Email : [email protected]


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.