യുഎഇയിലെ 7 വിസാമാറ്റങ്ങള്‍ അറിയാം

യുഎഇയിലെ 7 വിസാമാറ്റങ്ങള്‍ അറിയാം

ദുബായ്: യുഎഇയില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി വിസയില്‍ സമഗ്രമാറ്റങ്ങള്‍ നിലവില്‍ വന്നിരിക്കുകയാണ്. ഗോള്‍ഡന്‍ വിസ വിപുലീകരിക്കുകയും, ഗ്രീന്‍ വിസ ഉള്‍പ്പടെ പുതിയ വിസ സ്കീമുകള്‍ യുഎഇ പ്രാബല്യത്തില്‍ വരികയും ചെയ്തു. വിസയുമായി ബന്ധപ്പെട്ട് നിലവില്‍ വന്നിട്ടുളള പ്രധാനപ്പെട്ട ഏഴ് മാറ്റങ്ങള്‍ ഇവയാണ്.

1. കുട്ടികളെ സ്പോണ്‍സർ ചെയ്യുന്നതിനുളള നിയമങ്ങള്‍ ലഘൂകരിച്ചു. 18 വയസുവരെ ആണ്‍മക്കളെ മാതാപിതാക്കള്‍ക്ക് സ്പോണ്‍സർ ചെയ്യാം. അവിവാഹിതരായ പെണ്‍കുട്ടികളെ സ്പോണ്‍സർ ചെയ്യാന്‍ പരിധിയില്ല.

2.ഗോൾഡൻ വിസ ഉടമകൾക്ക് 10 വർഷത്തെ വിസയിൽ മാതാപിതാക്കളെ സ്പോൺസർ ചെയ്യാം.

3. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി) നൽകുന്ന എല്ലാ സേവനങ്ങളും ലഭിക്കുന്നതിനുള്ള ഫീസ് 100 ദിർഹം വർദ്ധിപ്പിച്ചു.എമിറേറ്റ്സ് ഐഡിക്കും താമസ വിസകള്‍ക്കും ഇത് ബാധകമാണ്.

4. ഫ്രീസോണ്‍ വിസകളുടെ കാലാവധി മൂന്ന് വർഷത്തില്‍ നിന്ന് രണ്ട് വർഷമായി കുറച്ചു.

5. താമസ വിസ കാലാവധി കഴിഞ്ഞതിന് ശേഷം നല്‍കുന്ന ഗ്രേസ് പിരീഡ് 30 ദിവസമെന്നത് നീട്ടി. പല സന്ദർഭങ്ങളിലും 60 മുതല്‍ 180 ദിവസം വരെ ഗ്രേസ് പിരീഡ് നല്‍കുന്നുണ്ട്.

6. വിസ സ്റ്റാമ്പിംഗ് പാസ്പോർട്ടില്‍ നല്‍കുന്നത് നിർത്തി. എമിറേറ്റ്സ് ഐഡിയില്‍ വിവരങ്ങള്‍ എല്ലാം ഉണ്ടാകും.

7. ആറ് മാസത്തിലധികം യുഎഇയ്ക്ക് പുറത്തുനിന്നവർക്ക് വിസ ക്യാന്‍സലാകാതെ തിരിച്ചുവരാം. എന്തുകൊണ്ടാണ് നിശ്ചിത സമയത്ത് തിരികെയെത്താന്‍ കഴിയാതിരുന്നത് എന്ന കാരണം ബോധ്യപ്പെടുത്തണം. പുനപ്രവേശനത്തിനുളള അപേക്ഷ നല്‍കി അനുമതി ലഭിച്ചുകഴിഞ്ഞാല്‍ 30 ദിവസത്തിനകം രാജ്യത്ത് പ്രവേശിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.