കൊച്ചി: ക്രൈസ്തവരുടെ വിശുദ്ധഗ്രന്ഥമായ ബൈബിളിനെ അവഹേളിക്കുകയും, എണ്ണയൊഴിച്ച് കത്തിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവം അതീവ ദൗർഭാഗ്യകരവും വേദനാജനകവുമാണ്. കേരളത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന തീവ്രവാദ ചിന്താഗതികളുടെയും അസഹിഷ്ണുതയുടെയും ബാഹ്യ സൂചന കൂടിയാണ് ഇത്തരം സംഭവങ്ങൾ. ലോകം മുഴുവനുമുള്ള ക്രൈസ്തവ സമൂഹത്തിന് വേദനയും കളങ്കവുമായി മാറി പ്രസ്തുത സംഭവം.
മതമൈത്രിയും സാമൂഹിക സൗഹാർദ്ദവും തകർക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ സാമൂഹിക - സാമുദായിക നേതൃത്വങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളേണ്ടതുണ്ട്. തീവ്രവാദ ചിന്തകൾ വിതച്ച് ഈ സമൂഹത്തെ വിഷലിപ്തമാക്കുന്ന ശക്തികളെയും വ്യക്തികളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താനും അകറ്റി നിർത്താനും സമുദായ നേതൃത്വങ്ങൾ തയ്യാറാകണം.
കേരളത്തെ കലാപഭൂമിയാക്കി മാറ്റാനും മതസൗഹാർദ്ദം തകർത്ത് അസ്ഥിരത സൃഷ്ടിക്കാനുമുള്ള നീക്കങ്ങളെ ഫലപ്രദമായി ചെറുക്കുവാൻ നിയമപാലകരും സർക്കാരും തയ്യാറാകണമെന്ന് കെസിവൈഎം സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.