ആ ചിരിയും കുസൃതി ഭാവങ്ങളും ഇനി നിഴല്‍ സിനിമയിലും- താരമാകാന്‍ ഐസിന്‍ ഹാഷ്

ആ ചിരിയും കുസൃതി ഭാവങ്ങളും ഇനി നിഴല്‍ സിനിമയിലും- താരമാകാന്‍ ഐസിന്‍ ഹാഷ്

ഐസിന്‍ ഹാഷ്, നിഷ്‌കളങ്കത നിറഞ്ഞ ചിരി കൊണ്ടും കുസൃതി നിറച്ച ഭാവങ്ങള്‍ കൊണ്ടും പരസ്യലോകത്ത് ശ്രദ്ധേയനായ കൊച്ചുമിടുക്കന്‍. ആ മികവ് ഇനി സിനിമയിലും കാണാം. ദുബായിലെ അറിയപ്പെടുന്ന് അന്താരാഷ്ട്ര മോഡലാണ് ഐസിന്‍ ഹാഷ്. മലയാളിയായ ഈ കുട്ടിത്താരം നിഴല്‍ എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഐസിന്‍ തന്നെയാണ് ഈ വിശേഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതും. നിഴലിലെ ഐസിന്റെ ക്യാരക്ടര്‍ പോസ്റ്ററും പുറത്തെത്തി.

കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ചിത്രമാണ് നിഴല്‍. ചിത്രത്തില്‍ നയന്‍താരയാണ് നായികാ കഥാപത്രത്തെ അവതരിപ്പിക്കുന്നത്. എഡിറ്ററായ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും നിഴല്‍ എന്ന സിനിമയ്ക്കുണ്ട്. എസ് സഞ്ജീവ് ആണ് ചിത്രത്തിന് തിരക്കഥ തയാറാക്കിയിരിക്കുന്നത്. സംവിധായകന്‍ അപ്പു ഭട്ടതിരിയും അരുണ്‍ലാല്‍ എസ്പിയും ചേര്‍ന്നാണ് എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി പി, ഗണേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. സൂരജ് എസ് കുറുപ്പാണ് സംഗീതം.

അതേസമയം അറുപതിലേറെ പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് ഐസിന്‍ ഹാഷ് എന്ന മിടുക്കന്‍. അറബിക് പരസ്യങ്ങളില്‍ എമിറാത്തി ബോയ് എന്ന പേര്‍ പ്രശസ്തനാണ് ഐസിന്‍. കിന്‍ഡര്‍ ജോയ്, ഹുവായ്, ഫോക്‌സ് വാഗണ്‍, നിഡോ, വാര്‍ണര്‍ ബ്രോസ്, ലൈഫ്‌ബോയ് തുടങ്ങിയ പല പ്രശസ്ത ബ്രാന്‍ഡുകളുടേയും പരസ്യത്തിലൂടെ ശ്രദ്ധേയനായതാണ് ഐസിന്‍. മാത്രമല്ല ദുബായ്, അബുദാബി ഗവണ്‍മെന്‍രുകളുടെ ടൂറിസമടക്കമുള്ള പല മേഖലകളുടേയും പരസ്യ ക്യാമ്പെയിനുകളിലും തിളങ്ങിയിട്ടുണ്ട് ഈ മിടുക്കന്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.