ന്യൂഡല്‍ഹി: കേരളത്തില്‍ പെന്‍ഷന്‍പ്രായം 56 വയസാണെന്ന വാദം കേട്ട് സുപ്രീം കോടതി ജഡ്ജിക്ക് ആശ്ചര്യം. മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസില്‍ പ്രൊഫസര്‍/ അസോസിയേറ്റ് പ്രൊഫസര്‍ ആയി സ്ഥാനക്കയറ്റം ആവശ്യപ്പെട്ട് ഡോ. ബോണി നടേശ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് അജയ് റസ്‌തോഗിയുടെ നിരീക്ഷണം.
കേരളത്തിലെ സര്‍ക്കാര്‍ സര്‍വീസിലുള്ള ജീവനക്കാരില്‍ ഭൂരിഭാഗവും അമ്പത്തിയാറ് വയസില്‍ വിരമിക്കുമെന്നായിരുന്നു പരാമര്‍ശം.
മറ്റൊരു സംസ്ഥാനത്തും 56 വയസില്‍ വിരമിക്കേണ്ടിവരില്ലെന്നായിരുന്നു ജഡ്ജിയുടെ മറുപടി. ഇത് നീതിയുക്തമല്ലെന്നും ജസ്റ്റിസ് അജയ് റസ്‌തോഗി അഭിപ്രായപ്പെട്ടു.
ബോണി നടേശനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി. ചിദംബരേഷ് ആണ് കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരില്‍ ഭൂരിഭാഗവും അമ്പത്തിയാറ് വയസില്‍ വിരമിക്കുമെന്ന് കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.
ഇതാണ് ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് അജയ് റസ്‌തോഗിയെ ആശ്ചര്യപ്പെടുത്തിയത്. മുമ്പ് ഇരുപത്തി മൂന്നാമത്തെ വയസില്‍ വിവാഹം നടന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇരുപത്തിയേഴ്, ഇരുപത്തിയെട്ട് വയസാണ് ശരാശരി വിവാഹപ്രായമെന്ന് ജസ്റ്റിസ് റസ്‌തോഗി ചൂണ്ടിക്കാട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v