ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭ രക്ഷാ കൗണ്‍സിലില്‍ ഇന്ത്യ സ്ഥിരാംഗമാകുന്നതിന് റഷ്യയുടെ പൂര്‍ണ്ണപിന്തുണയുണ്ടെന്ന് ഇന്ത്യയിലെ റഷ്യന്‍ അംബാസഡര്‍ ഡെനിസ് അലിപോവ് അറിയിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് വേള്‍ഡ് അഫയേഴ്‌സ് റഷ്യന്‍ കൗണ്‍സിലിലാണ് അലിപോവ് ഇക്കാര്യം അറിയിച്ചത്.
യുഎന്‍ രക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗമാകാനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയെ റഷ്യ പിന്തുണയ്ക്കുന്നു. ഈ നിര്‍ണ്ണായക അസോസിയേഷനുകളുടെ അജണ്ട കാര്യക്ഷമമായി പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരമായാണ് എസ്.സി.ഒയിലെ ജി 20 യുടെ ഇന്ത്യന്‍ അധ്യക്ഷതയെ തങ്ങള്‍ നോക്കി കാണുന്നത്. സമവായത്തിന്റെ അടിസ്ഥാനത്തിലുള്ള ആശയങ്ങളെ അഭിനന്ദിക്കുന്നുവെന്നും അലിപോവ് വ്യക്തമാക്കി.
ഉയര്‍ന്നു വരുന്ന ഊര്‍ജ്ജ, ഭക്ഷ്യ പ്രതിസന്ധികള്‍, സുസ്ഥിര വികസന ആവശ്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികളോടുള്ള ഇന്ത്യയുടെ പ്രതികരണം മികച്ചതാണെന്നും അലിപോവ് അഭിപ്രായപ്പെട്ടു. ആഗോള സമ്പദ്‌വ്യവസ്ഥയെ പുനസ്ഥാപിക്കുന്നതിന് ഗണ്യമായ സംഭാവന നല്‍കേണ്ട വിതരണ ശൃംഖല, പ്രതിരോധ ശേഷി, ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സിങ്, ഡിജിറ്റല്‍ പരിവര്‍ത്തനം, സ്റ്റാര്‍ട്ടപ്പ് ആര്‍ക്കിടെക്ചറിന്റെ പ്രോത്സാഹനം തുടങ്ങിയ പ്രധാന വിഷയങ്ങളില്‍ ഇന്ത്യയും റഷ്യയും വളരെ അടുത്ത് പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ കറന്‍സികളുടെ ഉപയോഗം വിപുലപ്പെടുത്തുന്ന ഒരു സ്വതന്ത്ര വിനിമയ സംവിധാനം സ്ഥാപിക്കുന്നതിനെക്കുറിച്ചും ഇന്ത്യയിലെ റഷ്യന്‍ അംബാസഡര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി റഷ്യ മാറിയെന്നും രാജ്യത്തിന്റെ ഊര്‍ജ സുരക്ഷയില്‍ കാര്യമായ സംഭാവനകള്‍ നല്‍കുന്നുണ്ടെന്നും അലിപോവ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.